വയനാട്ടിൽ കെ. എം മാണിയുടെ 90 ആം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു
- Posted on January 30, 2023
- News
- By Goutham prakash
- 335 Views
കൊച്ചി : അന്തരിച്ച കേരള കോൺ : എം നേതാവ് കെ.എം മാണിയുടെ 90ആം ജന്മദിനം കാരുണ്യ ദിനമായി വയനാട്ടിൽ ആചരിച്ചു. കേരള കോൺ: എം മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എം മാണിയുടെ 90 ആം ജന്മദിനം മരക്കടവ് സെന്റ് കാതറിൻസ് ഓൾഡേജ് ഹോമിൽ ആചരിച്ചു. കേരള കോൺഗ്രസ് എം മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി, അംഗങ്ങൾ അവരോടൊപ്പം ഒരു ദിനം ചിലവഴിച്ച് കെ.എം മാണിയുടെ 90- ആം ജന്മദിനം ആചരിക്കുക യാണുണ്ടായത്. വാർഡ് മെമ്പർ ജോസ് നെല്ലേടം പരിപാടി ഉദ്ഘാടനം ചെയ്തു. ബേബി കോലോത്തു പറമ്പിൽ, റെജി ഓലിക്കരോട്ട്, ജോയി താന്നിക്കൽ, ബീനാ ജോസ്, റിൻസി ഷാജി വാവശ്ശേരി, സാലസ് നരിവേലി, ഷിബു, ജോണി, ബിന്ദു എന്നിവർ പങ്കെടുത്തു.

