കേരളത്തിലെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ ശേഖരമടങ്ങിയ വെബ്സൈറ്റ് തയ്യാറാക്കി കേരള ഡിജിറ്റൽ സർവ്വകലാശാല.

കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ  ഉന്നമനവും ഗവേഷണവും ലക്ഷ്യമിടുന്ന നൂതന സാങ്കേതിക വെബ്സൈറ്റ് മന്ത്രി. സജി ചെറിയാൻ പ്രകാശനം നിർവഹിക്കും.

സി.ഡി. സുനീഷ്

തിരുവനന്തപുരം: 

കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ  ഉന്നമനവും ഗവേഷണവും ലക്ഷ്യമിടുന്ന നൂതന സാങ്കേതിക വെബ്സൈറ്റ് മന്ത്രി. സജി ചെറിയാൻ പ്രകാശനം നിർവഹിക്കും.

കേരള സർക്കാർ സാംസ്കാരിക കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ സെൻ്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ - CDTC യുടെ നേതൃത്വത്തിലാണ് കലാ-സാംസ്കാരിക പൈതൃക വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.  കേരള സർക്കാരിൻ്റെ 

സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവൻ  തിരുവനന്തപുരം ശംഖുമുഖത്ത് നാളെ സംഘടിപ്പിക്കുന്ന 'കടൽ മിഴി' സാംസ്കാരിക സർഗയാത്രയുടെ ഉദ്ഘാടന വേദിയിൽ വച്ചാണ് മന്ത്രി വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിക്കുന്നത്. CDTC കേന്ദ്രത്തിലൂടെ കേരളത്തിൻെറ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകങ്ങളെ ആധുനിക സാങ്കേതിക വിദ്യകളിലൂടെ ഡിജിറ്റൽ വിഭവങ്ങളാക്കി ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണ് .

വെബ്സൈറ്റിൽ  നിലവിൽ ചേർത്തിരിക്കുന്ന കലാരൂപങ്ങൾ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവൻ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ളവയാണ്.

സംവേദനവും വിശകലനവും ഉപയോക്താക്കൾക്ക് സ്വയം നിർവ്വഹിക്കാവുന്ന വൈജ്ഞാനിക ഗ്രാഫും ഹോട്ടലുകളും അടങ്ങിയതാണ് വെബ്സൈറ്റ് . കേരളത്തിലെ ഓരോ കലാരൂപത്തിന്റെയും ,ഉല്പത്തി, വ്യാപനം ,സംവേദന ക്ഷമത, അതിജീവനം ,നിലനിൽപ്പ്, പാരിസ്ഥിതിക ബന്ധം ,സാംസ്കാരിക- പൈതൃക തലങ്ങൾ എന്നിവ മലയാളം ഇംഗ്ലീഷ് ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.

പ്രാദേശികമായി മാത്രം നിലനിൽക്കുന്നതും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നതുമായ കലാരൂപങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ പൊതുസമൂഹത്തിനും അവസമൊരുക്കുന്ന സാംസ്കാരിക വിനിമയ പോർട്ടലിനും ഡിജിറ്റൽ സർവകലാശാല -CDTC രൂപം നൽകിയിരിക്കുകയാണ്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , കമ്പ്യൂട്ടർ വിഷൻ ,ബ്രെയിൻ കമ്പ്യൂട്ടിംഗ് തുടങ്ങിയ  നൂതനാശയ സാങ്കേതിക വിദ്യകളിലൂന്നി കലാ - സാംസ്കാരിക മേഖലയ്ക്കും വികസനത്തിനും  കലാപ്രവർത്തകരുടെ ഉന്നമനത്തിനും വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങളും CDTC  യിലൂടെ നടന്നുവരികയാണ്.

നവീന ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ പൊതു സമൂഹത്തിൻ്റെ സാമാന്യ  ജീവിത നിലവാരം വർദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്ക്കാരമാണ് CDTC യിലൂടെ നടപ്പിലാക്കുന്നത്.


Author
Citizen Journalist

Goutham prakash

No description...

You May Also Like