9447175999 എന്ന നമ്പറിലേക്ക് വിളിക്കു തെങ്ങ് കയറ്റക്കാരുടെ സേവനം ഉറപ്പാക്കാം.
- Posted on December 05, 2024
- News
- By Goutham prakash
- 207 Views
കൊച്ചി :
തെങ്ങ് കയറാൻ ആളെ കിട്ടാതെ കേര
കർഷകർക്ക് ആശ്വാസം.
നാളികേരത്തിന്റെ വിളവെടുപ്പിനും,
പരിചരണത്തിനുമായി നാളികേര വികസന
ബോർഡ് ആരംഭിച്ച തെങ്ങിന്റെ
ചങ്ങാതിക്കൂട്ടംഹലോ നാരിയൽ കോൾ
സെന്ററിലേയ്ക്ക് വിളിച്ച് കേര കർഷകർക്ക്
തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം
സേവനംലഭ്യമാകുന്നതിനായി തിങ്കൾ മുതൽ
വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5
മണി വരെ 9447175999 എന്നനമ്പറിലേയ്ക്ക്
വിളിക്കുകയോ, വാട്സ് ആപ്പ് സന്ദേശം അയ
ക്കുകയോ ചെയ്യാവുന്നതാണ്. ഇതുവരെ
985 ചങ്ങാതിമാരാണ്കോൾ സെൻ്ററിൽ
രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതാത് ജില്ലകളിൽ
ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ്
ചങ്ങാതിമാരുടെസേവനം ലഭ്യമാക്കുന്നത്.
വിളവെടുപ്പ്. തെങ്ങിൻറെ മണ്ട വൃത്തിയാക്കൽ,
മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം,
കൃത്രിമപരാഗ ണം തുടങ്ങിയ സേവനങ്ങൾ
ഈ പദ്ധതിയിലൂടെ കേര കർഷകർക്ക്
പ്രർയാജനപ്പെടുത്താം. കർമ്മനിരതരായി
സേവനംചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ്
കയറ്റക്കാർക്കും തെങ്ങിൻ്റെ
ചങ്ങാതിമാർക്കും കോൾ സെന്ററിൽ പേര്
രജിസ്റ്റർ ചെയ്യാം.
സി.ഡി. സുനീഷ്.
