കേന്ദ്രത്തിന്റെ 9600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികൾ വരുന്നു.
- Posted on October 01, 2024
- News
- By Varsha Giri
- 28 Views
സ്വച്ഛ് ഭാരത് മിഷൻ 10 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 2 ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദിവസ് 2024 ൽ പങ്കെടുക്കും
9600 കോടി രൂപയുടെ നിരവധി ശുചിത്വ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും
അമൃത്, അമൃത് 2.0, നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ, ഗോബർദൻ സ്കീം എന്നിവയ്ക്ക് കീഴിലുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
സ്വച്ഛതാ ഹി സേവ 2024-ൻ്റെ പ്രമേയം :'സ്വഭാവ് സ്വച്ഛത, സംസ്‌കാർ സ്വച്ഛത'
ഒക്ടോബർ 2 ന് 155-ാമത് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പരിപാടിയിൽ 9600 കോടിയിലധികം രൂപയുടെ
നിരവധി ശുചിത്വ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമൃത്, അമൃത് 2.0 എന്നിവയ്ക്ക് കീഴിലുള്ള നഗരങ്ങളിലെ ജല, മലിനജല സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 6,800 കോടി രൂപയുടെ പദ്ധതികൾ, ദേശീയ ദൗത്യത്തിന് കീഴിൽ ഗംഗാ നദീതട പ്രദേശങ്ങളിലെ ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകുന്ന 1550 കോടി രൂപയുടെ 10 പദ്ധതികൾ ,ഗോബർദൻ പദ്ധതിക്ക് കീഴിൽ 1332 കോടി രൂപയുടെ 15 കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാൻ്റ് പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യയുടെ ശുചിത്വ നേട്ടങ്ങൾക്കും അടുത്തിടെ സമാപിച്ച സ്വച്ഛത ഹി സേവ കാമ്പെയ്‌നിലെ പ്രവർത്തനങ്ങൾക്കും സ്വച്ഛ് ഭാരത് ദിവസ് പരിപാടി ഊന്നൽ നൽകും . ഈ ദേശീയ ഉദ്യമത്തിൻ്റെ അടുത്ത ഘട്ടത്തിനും പരിപാടിയിൽ കളമൊരുങ്ങും. സമ്പൂർണ സ്വച്ഛതയുടെ ചൈതന്യം ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിതാ സംഘങ്ങൾ , യുവജന സംഘടനകൾ, സമുദായിക നേതാക്കൾ എന്നിവരുടെ രാജ്യവ്യാപക പങ്കാളിത്തവും ഇതിൽ ഉൾപ്പെടും.
സ്വച്ഛതാ ഹി സേവ 2024-ൻ്റെ പ്രമേയം :'സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത' ശുചിത്വം, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്കുള്ള പ്രതിബദ്ധതയിൽ രാജ്യത്തെ വീണ്ടും ഒന്നിപ്പിച്ചു. സ്വച്ഛത ഹി സേവ 2024-ന് കീഴിൽ, 17 കോടിയിലധികം ജനങ്ങളുടെ
പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികൾ പൂർത്തിയാക്കി. ഏകദേശം 6.5 ലക്ഷം ശുചിത്വ ടാർഗെറ്റ് യൂണിറ്റുകളുടെ പരിവർത്തനവും
കൈവരിച്ചു . 30 ലക്ഷത്തിലധികം ശുചീകരണ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്ന
ഏകദേശം 1 ലക്ഷത്തോളം സഫായി മിത്ര സുരക്ഷാ ശിവിരുകൾ (പരിശോധന ക്യാമ്പുകൾ) സംഘടിപ്പിച്ചിട്ടുണ്ട് . കൂടാതെ, ഏക് പെട് മാ കെ നാം കാമ്പയിനിന് കീഴിൽ 45 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചച്ചു.
സി.ഡി സുനീഷ്