നടനും - തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു.

അദ്ദേഹത്തിന്റെ പ്രശസ്തമായ പാവം ഉസ്മാൻ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

സിനിമയുടേയും നാടകത്തിന്റെയും വഴികളിലൂടെ മാറി മാറി സഞ്ചരിച്ച പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ . ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയിൽ വേരുറപ്പിച്ച ബാലചന്ദ്രൻ തന്നെയാണ് പാവം ഉസ്മാനും പോലുള്ള നാടകങ്ങളും എഴുതിയത് . ഇടക്കാലത്ത് നടനായും മലയാള സിനിമയിൽ അദ്ദേഹം തിളങ്ങി. നടനും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമായി സിനിമാമേഖലയിൽ സജീവം ആയിരുന്നപ്പോഴും നാടക ജീവിതം അദ്ദേഹം മനസ്സിൽ കൊണ്ടുനടന്നു. അടിസ്ഥാനപരമായി തന്റെ പ്രതിഭ നാടകമെഴുത്തതാണെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു.

എഴുപതുകളിലാണ് മലയാള നാടകവേദികളിൽ ബാലചന്ദ്രൻ എത്തുന്നത്. ചെണ്ട, കല്യാണസൗഗന്ധികം,മാറാമറയാട്ടം, ഒരു മധ്യവേനൽ പ്രണയരാവ്, പാവം ഉസ്മാൻ,  എന്നിവയാണ് അദ്ദേഹം എഴുതിയ പ്രധാന നാടകങ്ങൾ. 1952 ഫെബ്രുവരി രണ്ടിന് കൊല്ലത്തെ ശാസ്താംകോട്ടയിൽ ജനിച്ച അദ്ദേഹം സ്കൂളിൽ നാടകങ്ങളിൽ സ്ഥിരം പെൺവേഷം കെട്ടി. പിന്നീട് ദേവസ്വം തൃശ്ശൂർ ദേവസ്വംബോർഡ് കോളേജിലെ പഠനത്തിനുശേഷം, ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി സ്കൂൾ ഓഫ് ഡ്രാമയിൽ  പഠനത്തിന് എത്തി.

1991-  ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബണ്ണിന്  സംഭാഷണമെഴുതി കൊണ്ടാണ് ബാലചന്ദ്രൻ സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഉള്ളടക്കം, പവിത്രം,തച്ചോളി വർഗ്ഗീസ് സേവകർ, പുനരധിവാസം, പോലീസ്,അഗ്നിദേവൻ,കമ്മട്ടിപ്പാടം എന്നിവ ഉൾപ്പെടെ ഒൻപത് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇതിനിടയിൽ നിരവധി സിനിമകളിൽ അദ്ദേഹം  നടനുമായി അഭിനയിച്ചു.

അദ്ദേഹത്തിന്റെ പ്രശസ്തമായ പാവം ഉസ്മാൻ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.


കൊട്ടിക്കലാശവുമായി കേരളം !

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like