ജമ്മു കശ്മീരിൽ 'ഓപ്പറേഷൻ മഹാദേവ്
- Posted on July 29, 2025
- News
- By Goutham prakash
- 67 Views

*സി.ഡി. സുനീഷ്*
ജമ്മു കശ്മീരിലെ ലിദ്‌വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. 'ഓപ്പറേഷൻ മഹാദേവ്' എന്ന് പേരിലാണ് സൈന്യം ഭീകരർക്കെതിരായ നീക്കം നടത്തുന്നത്.
ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവവരത്തെ തുടർന്ന് മുൽനാർ മേഖലയിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ലിദ്‌വാസ് മേഖലയിൽ രണ്ട് റൗണ്ട് വെടിയുതിർക്കപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഭീകരർക്കായി പരിശോധന തുടരുകയാണെന്നും വാർത്താ ഏജൻസികൾ വ്യക്തമാക്കി. 'ഓപ്പറേഷൻ മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാർ കോർപ്‌സ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.