പ്രയാഗ് രാജ് കുംഭമേളയിൽ ജനത്തിരക്കിൽ പെട്ട് പത്താളുകൾക്ക് ജീവഹാനി, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി.

പ്രയാഗ് രാജ് കുംഭമേളയിൽ

ജനത്തിരക്കിൽ പെട്ട് പത്താളുകൾക്ക് ജീവഹാനി, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.




ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ദുരന്തബാധിതരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റുചെയ്തു;

"പ്രയാഗ്‌രാജ് മഹാ കുംഭമേളയിൽ സംഭവിച്ച അപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭക്തർക്ക് എന്റെ അഗാധമായ അനുശോചനം. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഇരകൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിൽ പ്രാദേശിക ഭരണകൂടം ഏർപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഞാൻ മുഖ്യമന്ത്രി യോഗി ജിയുമായി സംസാരിച്ചു, സംസ്ഥാന സർക്കാരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.


സി.ഡി. സുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like