*രഞ്ജിത ആകാശ ദുരന്തത്തിൽ പൊലിഞ്ഞ സ്വപ്നം.
- Posted on June 13, 2025
- News
- By Goutham prakash
- 156 Views
സി.ഡി. സുനീഷ്
സഹിക്കുവാൻ പറ്റാത്ത ഒരു കാഴ്ച,
പുല്ലാട്ടുള്ള വീട്ടിൽ കരയുന്ന പാവം ഒരു മുത്തശിയും, മുത്തശിയെ കെട്ടിപിടിച് കരയുന്ന ഒരു പത്താം ക്ലാസുകാരനും ഏഴാം ക്ലാസുകാരിയും
ഒരു വീടിന്റെ ഏക ആശ്രയം ആയിരുന്ന ഒരു പാവം.
പണിതീരാത്ത വീട്ടിൽ ഇനി രഞ്ജിത എത്തുക ചേതനയേറ്റ്.
പാവം കുഞ്ഞുങ്ങൾ , മുത്തശി
നഷ്ടങ്ങളുടെ കൂട്ടത്തിൽ തീരാദു:ഖമായി രഞ്ജിതയും
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് കുടിയേറിയിട്ട്.. സർക്കാർ സർവീസിൽ നഴ്സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം.
ഒരു മകനും മകളുമുണ്ട്.
