സൗദി സന്ദർശകർക്ക് ആശ്വാസമായി പുതിയ നിയമം; തിരിച്ചറിയൽ രേഖയായി ‍ഡിജിറ്റൽ ഐ.ഡി മതി.

സി.ഡി. സുനീഷ്.


സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്‍കിയാല്‍ മതിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും തിരിച്ചറിയല്‍ രേഖയായി അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലുളള ഡിജിറ്റല്‍ ഐഡി കാണിച്ചാല്‍ മതിയാകും.


പുതിയ തീരുമാനത്തിലൂടെ സന്ദര്‍ശകരുടെ യാത്രാ സൗകര്യങ്ങളും ക്രമീകരണങ്ങളും വേഗത്തിലും ലളിതവുമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെ ഔദ്യോഗിക സംവിധാനങ്ങളുടെ ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ക്രമീകരണം. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് കൈയില്‍ കരുതണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം.

Author
Citizen Journalist

Goutham prakash

No description...

You May Also Like