രാഷ്ട്രപതി ദ്രൗപദി മുർമു മൈസൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

**സി.ഡി. സുനീഷ്*


കർണാടകയിലെ മൈസൂരിൽ നടന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (AIISH) വജ്ര ജൂബിലി ആഘോഷങ്ങളിൽ രാഷ്ട്രപതി  ദ്രൗപദി മുർമു  പങ്കെടുത്തു. കർണാടക ഗവർണർ  തവർ ചന്ദ് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി  അനുപ്രിയ പട്ടേൽ, കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, മൈസൂർ പാർലമെന്റ് അംഗം ശ്രീ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്നിവരും പങ്കെടുത്തു.


 

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സംസാരം, ശ്രവണ ഗവേഷണം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഈ അഭിമാനകരമായ സ്ഥാപനത്തിന്റെ വജ്രജൂബിലി ആഘോഷത്തിൽ നിങ്ങൾ എല്ലാവരുടെയും കൂടെ ഉണ്ടായിരിക്കുന്നതിൽ ത നിക്ക് അതിയായ സന്തോഷം തോന്നുന്നുവെന്നും, ഈ ചരിത്രപ്രധാനമായ അവസരത്തിൽ, ആശയവിനിമയ വൈകല്യങ്ങളുടെ രോഗനിർണയത്തിലും ചികിത്സയിലും വിലപ്പെട്ട സംഭാവനകൾ നൽകിയ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ മുൻകാല ഡയറക്ടർമാർക്കും, ഫാക്കൽറ്റി അംഗങ്ങൾക്കും, അഡ്മിനിസ്ട്രേറ്റർമാർക്കും, വിദ്യാർത്ഥികൾക്കും തന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും,  മുർമു പറഞ്ഞു.


1965-ൽ സ്ഥാപിതമായ AIISH, ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. മാനവ വിഭവശേഷി വികസനം, ക്ലിനിക്കൽ സേവനങ്ങൾ, പരിശീലനം, ഗവേഷണം, പൊതുവിദ്യാഭ്യാസം, ആശയവിനിമയ വൈകല്യ മേഖലയിലെ വിപുലീകരണ സേവനങ്ങൾ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന, ദക്ഷിണേഷ്യയിലുടനീളം ശൃംഖലയുള്ള ഒരു പ്രമുഖ സ്ഥാപനമാണിത്. ആശയവിനിമയ വൈകല്യങ്ങൾക്ക് പരിചരണവും പുനരധിവാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് AIISH സ്ഥാപിതമായത്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സുകൾ മാത്രമല്ല, രോഗികളെയും അവരുടെ കുടുംബങ്ങളെയും പുനരധിവാസത്തിലൂടെ പിന്തുണയ്ക്കുന്നതിനൊപ്പം സംസാര, ശ്രവണ വൈകല്യങ്ങൾക്കും പരിചരണവും ചികിത്സയും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നു. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മികവിന്റെ കേന്ദ്രമായി AIISH ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വി. ഹെക്കലി ഷിമോമി, ഇന്ത്യാ ഗവൺമെന്റിലെയും സംസ്ഥാന ഗവൺമെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ, AIISH-ലെ ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Author
Citizen Journalist

Goutham prakash

No description...

You May Also Like