ഷഹബാസിന്റെ കൊലപാതകത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാല്‍.
- Posted on March 05, 2025
- News
- By Goutham prakash
- 433 Views
കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ ആറ് വിദ്യാര്‍ത്ഥികളില്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികള്‍ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകള്‍ പറയുന്നില്ലെന്നും ഇഖ്ബാല്‍ ആരോപിച്ചു. മര്‍ദിക്കുമ്പോള്‍ ചുറ്റും കൂടി നിന്നവരില്‍ രക്ഷിതാക്കള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവര്‍ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്.
