സൗത്ത് സോൺ ഇൻറർ യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ മാറ്റുരച്ച് കുസാറ്റ്.

കൊച്ചി: എസ്. ആർ. എം. യൂണിവേഴ്സിറ്റി ചെന്നൈയിൽ വച്ച് നടന്ന സൗത്ത് സോൺ ഇൻർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മൂന്നാം റണ്ണേഴ്സ്-അപ്പ് ട്രോഫി കരസ്ഥമാക്കി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകൾ മാറ്റുരച്ച വേദിയിൽ ലിറ്റററി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും, നൃത്തവിഭാഗത്തിൽ രണ്ടാം റണ്ണേഴ്സ്-അപ്പും ആണ് കുസാറ്റ് സ്വന്തമാക്കിയത്. കൾച്ചറൽ കോഓർഡിനേറ്റർ പ്രൊഫ. അപർണ ലക്ഷ്മണൻറെയും ജോയിൻറ് കോഓർഡിനേറ്റർ ഡോ. എ. കെ. ബിന്ദുവിൻറെയും നേതൃത്വത്തിൽ 52 പേരടങ്ങുന്ന സംഘമാണ് വിവിധ വേദികളിൽ മാറ്റുരക്കാനായി അണി നിരന്നത്. കുസാറ്റിലെ ജനറൽ സർവീസസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അബ്ദുൾ ജമാൽ, സുബൈർ പി. എ, രാഗേഷ് ആർ, ഓഫീസ് അസിസ്റ്റൻറ് വിനോദ് ജെ. കെ. എന്നിവരുടെ സഹായസഹകരണവും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ എസ്. ഭാനുലാൽ, ഗോകുൽ തേജസ്, മുഹമ്മദ് അമീൻ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ, മോഹിനിയാട്ടവുമായി വിഷ്ണുമായ ഡി. എസ്. ക്ലാസിക്കൽ നൃത്തവിഭാഗത്തിൽ ഒന്നാമതെത്തി. വെസ്റ്റേൺ സോളോ വിഭാഗത്തിൽ ദിയ അന്ന അഗസ്റ്റിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ, വെസ്റ്റേൺ ഗ്രൂപ്പ് മ്യൂസിക്കിൽ കുസാറ്റിൻറെ ടീം മൂന്നാം സ്ഥാനം നേടി. പ്രസംഗമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നദ ആയിഷ, എസ്. എസ്. നന്ദകുമാറിനൊപ്പം ഡിബേറ്റിലും മൂന്നാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീതത്തിൽ ശ്രദ്ധ കെ. നാലാം സ്ഥാനം നേടിയപ്പോൾ, നാടകത്തിലും സംഘഗാനത്തിലും നാലാം സ്ഥാനവും, സ്‌കിറ്റിൽ അഞ്ചാം സ്ഥാനവും കുസാറ്റിന് ലഭിച്ചു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like