സ്ഥിരജോലി നേടി ഓസ്‌ട്രേലിയയ്ക്ക് പോകാം ; ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഗ്ലോബല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ്

  • Posted on January 18, 2023
  • News
  • By Fazna
  • 118 Views

കൊച്ചി: നോര്‍ത്തേണ്‍ ടെറിട്ടറിയും വ്യവസായ ബോഡികളും ടെറിട്ടറി ഗവണ്‍മെന്റും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലും ഫിലിപ്പീന്‍സിലും നടത്തുന്ന ഗ്ലോബല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ്  നടത്തുന്നു. ഇതുവഴി നോര്‍ത്തേണ്‍ ടെറിട്ടറിയിലെ തൊഴില്‍ ക്ഷാമം പരിഹരിക്കും.

മിനറല്‍സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി, ചേംബര്‍ ഓഫ് കൊമേഴ്‌സ്  നോര്‍ത്തേണ്‍ ടെറിട്ടറി, മാസ്റ്റര്‍ ബില്‍ഡേഴ്‌സ് നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം വര്‍ക്ക്ഫോഴ്‌സ് അബന്‍ഡന്‍സ് ആണ് നടത്തുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടറി ഗവണ്‍മെന്റ് ഈ സംരംഭത്തെ 200,000 ഡോളര്‍ ഫ്ളക്സിബിള്‍ വര്‍ക്ക്ഫോഴ്സ് സൊല്യൂഷന്‍സ് ഫണ്ട് നല്‍കി പിന്തുണയ്ക്കുന്നു. ഓസ്‌ട്രേലിയയില്‍ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സമഗ്രമായ പരിഹാരം കൊണ്ടുവരുന്ന ആദ്യ സംരംഭമാണിത്. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ജോലിയും തൊഴിലുടമ സ്പോണ്‍സര്‍ ചെയ്ത വിസയും ഉപയോഗിച്ച് മൈഗ്രേറ്റ് ചെയ്യാനും ഇതിലൂടെ കഴിയുമെന്ന്  എസിഇടി മൈഗ്രേഷന്‍ സര്‍വീസസിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ സുലാല്‍ പി മത്തായി പറഞ്ഞു.

അപേക്ഷിക്കാനുള്ള പ്രക്രിയ

600ലധികം ആളുകള്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് തൊഴിലും കുടിയേറ്റവും നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 80ലധികം ഒഴിവുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച്, 'ജോബ്സ് ഇന്‍ ഓസ്‌ട്രേലിയ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഉദ്യോഗാര്‍ത്ഥി മൈഗ്രേഷന് യോഗ്യത നേടുകയാണെങ്കില്‍, ഓഫര്‍ ലെറ്റര്‍ നല്‍കും. സ്ഥിരീകരിക്കപ്പെട്ട ജോലിയും തൊഴിലുടമ സ്പോണ്‍സര്‍ ചെയ്ത വിസയും സഹിതം ഉദ്യോഗാര്‍ത്ഥിക്ക് ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാം.

ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ഫിലിപ്പീന്‍സിലും ഇന്ത്യയിലും നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഷെഡ്യൂള്‍ :

മനില, ഫിലിപ്പീന്‍സ് 2023 ജനുവരി 24 മുതല്‍ ജനുവരി 31 വരെ

ബാക്കോലോഡ്, ഫിലിപ്പീന്‍സ് 2023 ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 3 വരെ

മുംബൈ, ഇന്ത്യ 2023 ഫെബ്രുവരി 6 മുതല്‍ 11 വരെ

കൊച്ചി, ഇന്ത്യ 2023 ഫെബ്രുവരി 13 മുതല്‍ 18 വരെ

Author
Citizen Journalist

Fazna

No description...

You May Also Like