അടുത്ത അഞ്ച് ദിവസം കനത്ത മഴ.
- Posted on June 16, 2025
- News
- By Goutham prakash
- 82 Views
സി.ഡി. സുനീഷ്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ജൂൺ 15 മുതൽ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 05 ക്യാമ്പുകളിലായി 126 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് കാസറഗോഡ് ജില്ലയിൽ 9 കുടുംബങ്ങളിലെ 22 ആൾക്കാരെ പുതിയ ക്യാമ്പ് തുടങ്ങി മാറ്റിപാർപ്പിച്ചു. കാലവർഷം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറിതാമസിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.
