ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം: കെ.യു.ഡബ്ല്യു.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

  • Posted on March 04, 2023
  • News
  • By Fazna
  • 132 Views

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിൻ്റെ പാലാരിവട്ടത്തെ റീജ്യനൽ ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽ നിന്നുണ്ടായത്. സ്ഥാപനത്തിൽ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കിയതും സ്ഥാപനത്തിന് മുന്നിൽ അധിക്ഷേപ ബാനർ കെട്ടിയതും അപലപനീയമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഹരികുമാറും സെക്രട്ടറി എം.സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like