ഗൂഢാലോചനയുടെ തുടക്കം മഞ്ജുവിൻ്റെ പ്രസംഗത്തിൽ നിന്നുമെന്ന് ദിലീപ്.
- Posted on December 08, 2025
- News
- By Goutham prakash
- 12 Views
സി.ഡി. സുനീഷ്.
ആ പ്രസംഗത്തിൽ നിന്നാണ് ഗൂഡാലോചനയുടെ തുടക്കമെന്ന് ദിലീപ്.
താര സംഘടനയായ ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിന് ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് നടൻ ദിലീപ് പറഞ്ഞു.
അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്.തന്‍റെ കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്കു നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
നടിയെ ബലാൽസംഗം ചെയ്ത കേസിൽ വന്ന കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു ദിലീപ്.
അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനൽ പൊലീസും ചേർന്നാണ് എന്നെ കേസിൽ കുടുക്കിയത്.മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിൻ്റെ കള്ളക്കഥ പൊളിഞ്ഞിരിക്കുകയാണിപ്പോൾ.
ഈ കേസിൽ യഥാർഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാൻ ശ്രമിച്ചതാണ്. സമൂഹത്തിൽ എന്‍റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമൻപിള്ളയോടും നന്ദി.’’–ദിലീപ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് താര സംഘടനയായ അമ്മ കൊച്ചിയിൽ നടത്തിയ യോഗത്തിലാണ്. നടി മഞ്ജു വാരിയരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്.
ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതിവിധിയിലൂടെ മാത്രമേ ഈ മൊഴികൾ പുറത്തുവരൂ.
