വിദേശ രാജ്യങ്ങളിൽ ഹിറ്റായി എമ്പുരാന്‍.
- Posted on April 07, 2025
- Cinema
- By Goutham prakash
- 222 Views

വിദേശ
ബോക്സ് ഓഫീസിലാണ് 'എമ്പുരാന്‍' ഏറ്റവും മികച്ച പ്രതികരണം നേടിയത്. അതില്‍ പല രാജ്യങ്ങളിലും മോളിവുഡ് ഹയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോഡ് ഇട്ടിരുന്നു ചിത്രം. അതിലൊന്ന് സൗദി അറേബ്യയാണ്. ഒരു മില്യണ്‍ ഡോളര്‍ (8.5 കോടി രൂപ) ആണ് സൗദിയില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രം നേടിയത്. ഒരു മലയാള ചിത്രം ആദ്യമായാണ് സൗദിയില്‍ 1 മില്യണ്‍ പിന്നിടുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊരു താരത്തിന് മാത്രമേ ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ആണ് അത്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണ് സൗദിയില്‍ നിന്ന് ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ കടന്ന ഇന്ത്യന്‍ ചിത്രം. പിന്നാലെ ഷാരൂഖിന്റെ തന്നെ ജവാനും ഈ സംഖ്യ മറികടന്നു. മലയാളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കൂടാതെ ഏറ്റവും വേഗത്തിലുള്ള 100 കോടി, 200 കോടി ക്ലബ്ബ് നേട്ടങ്ങളും ഈ ചിത്രം സ്വന്തം പേരിലാക്കി.