കേരള ഇക്കോ സിസ്റ്റം എനേബ്ലർ അവാർഡ് പ്രൊഫസർ കെ.പി സുധീറിന്
- Posted on December 06, 2024
- News
- By Goutham prakash
- 320 Views
തൃശൂർ.
കേരള 2024 ഇക്കോ സിസ്റ്റം എനേബ്ലർ
അവാർഡ് പ്രൊഫസർ കെ.പി സുധീറിന
ഈ വർഷത്തെ ടൈക്കോൺ കേരള ഇക്കോ
സിസ്റ്റം എനേബ്ലർ അവാർഡിന് കേരള
കാർഷിക സർവകലാശാലയിലെ
അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി
ഡോ.കെ പി സുധീർ അർഹനായി. കാർഷിക
മേഖലയുമായി ബന്ധപ്പെട്ട
സംരംഭകത്വവികസനം
പ്രോത്സാഹിപ്പിക്കുന്നതിലും പൊതു സംരംഭകരെ
വാർത്തെടുക്കുന്നതിലും പ്രൊഫസർ സുധീർ
നൽകിയ സമഗ്രസംഭാവനകൾ ആണ്
അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
കർഷകരെയും വളർന്നുവരുന്ന
നവ സംരംഭകരെയുംആഗോള വിപണിയിൽ
കിടപിടിക്കുന്ന രീതിയിൽ മികച്ച സംരംഭകരായി
വാർത്തെടുക്കുന്നതിനായി ആണ് 2018ൽ
ഡോ.സുധീറിന്റെ മേധാവിത്വത്തിൽ അഗ്രി
ബിസിനസ് ഇൻകുബേഷൻ സെൻറർ
കാർഷിക സർവകലാശാലയിൽ
പ്രവർത്തനംആരംഭിച്ചത്. അഗ്രി ബിസിനസ്
ഇൻക്യുബേറ്ററിലൂടെ നാളിതുവരെ സംഘടിപ്പിച്ച
220 ഓളം വരുന്ന സംരംഭകത്വ
വികസനപരിശീലന കളരികളിലൂടെ 5639
പേരെ സംരംഭകരാക്കാൻ ഡോ. സുധീറിന്
സാധിച്ചു. സംരംഭകത്വത്തിലൂടെ
സ്ത്രീശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന ഈ
പരിശീലന കളരികളിലൂടെ 2663
സ്ത്രീകളെയും സംരംഭകരാക്കാൻ
വഴിയൊരുക്കി. കൂടാതെ ആർകെവിവൈ
റഫ്‌ത്താർ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ
പദ്ധതിയുടെ ഭാഗമായി രണ്ടുമാസത്തെ
പരിശീലനപരിപാടിയിലൂടെ 237 നൂതന
സ്റ്റാർട്ടപ്പുകൾക്ക് പരിശീലനം നൽകി
ഇന്ത്യയിലും വിദേശത്തുമായി സംരംഭം
തുടങ്ങാൻപ്രാപ്തരാക്കി. ഇവരിൽ 98
സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാരിൻറെ
12.231 കോടിയുടെ ഗ്രാൻഡും
നേടിക്കൊടുക്കാനായി. ഏകദിന-ദ്വിദിന പരിശീലന പരിപാടികൾ മുതൽ 6 ദിവസത്തെ
പിഎംഎഫ്എംഇ ഗുണഭോക്‌തൃ പരിശീലന
പരിപാടികളുംകാർഷിക മേഖലയിലെ നൂതന
സാങ്കേതികവിദ്യകളിൽ കർഷകർക്കും
സംരംഭകർക്കും പ്രാവീണ്യം നൽകുന്നതിനായി
ഡ്രോൺസാങ്കേതികവിദ്യയിലും പരിശീലനവും
കെ.പി സുധീറിന്റെ നേതൃത്വത്തിൽ
സംഘടിപ്പിച്ചു വരുന്നു. നൂതന
ആശയങ്ങളുള്ളസംരംഭകർക്ക് അവരുടെ
ആശയങ്ങളെ മികച്ച സംരംഭങ്ങൾ ആക്കി
പരിപോഷിപ്പിക്കുന്നതിനുള്ള ഇൻക്യുബേഷൻ
സൗകര്യവുംഅഗ്രി ബിസിനസ്
ഇൻക്യൂബേറ്ററിലൂടെ ഒരുക്കിയിട്ടുണ്ട്.
