വനാധിഷ്ഠിത പദ്ധതികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രന്‍.
- Posted on October 12, 2024
- Localnews
- By Goutham Krishna
- 113 Views
ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
സ്വന്തം ലേഖിക.
ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അനാഥമാക്കപ്പെടുന്ന ആനകൾക്ക് അഭയം നൽകാൻ കോട്ടൂരിൽ ആരംഭിച്ച സംരംഭത്തിന് ഏറെ പ്രാധാന്യമുണ്ട്. പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ക്രിയാത്മക സമീപനമാണ് സർക്കാരിന് ഉള്ളത്.
കുറ്റിച്ചൽ വിതുര പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്, കിടങ്ങുകൾ തുടങ്ങിയവ നിർമിച്ച് വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരികയാണ്. ഇതിനോടകം വിതുരയിൽ ഒരു കിലോമീറ്റർ ഓളം സോളാർ ഫെൻസിങ് പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. സി കെ ഹരീന്ദ്രൻ എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അഡീഷണൽ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർമാരായ ഡോ. എൽ ചന്ദ്രശേഖർ, ഹണിന്ദ്രകുമാർ റാവു, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ സ്വാഗതവും വൈഡ് ലൈഫ് വാർഡ് വിനോദ് എസ് വി നന്ദിയും പറഞ്ഞു.2017 -18 ബജറ്റിൽ ഉൾപ്പെടുത്തി 105 കോടി രൂപയാണ് ആന പുനരധിവാസ കേന്ദ്രത്തിന് വകയിരുത്തിയത്. 176 ഹെക്ടർ വനപ്രദേശത്താണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 50 ആനകളെ വരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 15 ആനകളാണ് ഈ കേന്ദ്രത്തിൽ ഉള്ളത്.