വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എം.ഡി.എം.എയുമായി പിടിയിൽ.
- Posted on January 05, 2026
- News
- By Goutham prakash
- 48 Views
കായംകുളം.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പ്രാദേശിക പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങരയിൽ നിന്ന് യുവതിയെയും തൃക്കുന്നപ്പുഴയിൽ നിന്ന് രണ്ട് യുവാക്കളെയുമാണ് പൊലിസ് പിടികൂടിയത്.
ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് കരീലക്കുളങ്ങര പൊലിസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നൗഫിയയുടെ വീട്ടിൽ രാത്രികാലങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചത്. മാസങ്ങളായി പൊലിസ് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ലഹരി എത്തിച്ചുനൽകിയ പ്രധാന കണ്ണിനായി തിരച്ചിൽ ഊർജ്ജിതമാക്കി.
