സച്ചിൻ ടെണ്ടുൽക്കറെ ആദരമർപ്പിച്ച് ഷാർജ ക്രിക്കറ്റ്

ഷാർജ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ആദരവുമായി ഷാർജ ക്രിക്കറ്റ്. 1998 ഏപ്രിൽ 22-ന് ഷാർജ സ്റ്റേഡിയത്തിൽ സച്ചിൻ നേടിയ സെഞ്ചുറിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു ഷാർജ ക്രിക്കറ്റ് സിഇഒ ഖലഫ് ബുഖാതിറാണ് സച്ചിൻ ടെണ്ടുൽക്കർ stand അനാവരണം ചെയ്‌തത്. ഓസ്ട്രേലിയക്കെതിരെ കൊക്കോ കോള കപ്പ് ത്രിരാഷ്ര പരമ്പരയിലാണ് 'ഡെസേർട് സ്റ്റോമ്'' എന്ന പ്രശസ്തമായ സെഞ്ച്വറി സച്ചിൻ കുറിച്ചത്. സച്ചിന്റെ സെഞ്ച്വറിയോടുകൂടി ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ അന്ന് കിരീടം സ്വന്തമാക്കി. സച്ചിന്റെ ഏകദിന കരിയറിലെ 49 സെഞ്ചുറികളിൽ ഏഴെണ്ണം നേടിയത് ഷാർജ സ്റ്റേഡിയത്തിലാണ്. 1989-ൽ കറാച്ചിയിൽ പാകിസ്താനെതിരെയാണ് സച്ചിൻ ആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. 2013-ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ജേഴ്‌സിയിൽ അവസാനമായി കളിക്കുന്നത്. അമ്പതാം പിറന്നാളിനോടനുബന്ധിച് ഇന്നലെ ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് സച്ചിനെ ആദരിച്ചു. ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ എ.സി.എസ്.ജിയിലെ ഗേറ്റിനു സച്ചിന്റെ പേരിട്ടു. കൂടാതെ തന്റെ ആദ്യ ടെസ്റ്റ് ശതകത്തിൽ കുറിച്ച 277 റൺസിന്റെ മുപ്പതാം വാര്ഷികത്തോടനുബന്ധിച്ചു ബ്രയാൻ ലാറയുടെ പേരിലും ഗേറ്റ് സ്ഥാപിച്ചു. ഇരുവരുടെയും നേട്ടങ്ങൾ വിവരിക്കുന്ന ശിലാഫലകവും സ്ഥാപിചു.
സ്പോർട്ട്സ് ലേഖിക
കൊച്ചി.