പൊങ്കാല മഹോത്സവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം വൃത്തിയായി
- Posted on March 08, 2023
- News
- By Goutham Krishna
- 257 Views

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊങ്കാല അർപ്പിച്ച 52 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ 2400 ജീവനക്കാർ പങ്കാളികളായി. പൊങ്കാലയ്ക്ക് ശേഷം ഏകദേശം 138 ലോഡ് മാലിന്യം നീക്കം ചെയ്തു. രാത്രി 8 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകുന്ന റോഡ് ശുചീകരിച്ചു.
ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ വോളണ്ടിയേഴ്സ് ശേഖരിച്ച് ഭവന പദ്ധതികൾക്കായി ഉപയോഗിക്കുന്നതാണ്. ഡിവൈഎഫ്ഐ, KMCSU യുവജന ക്ഷേമ ബോർഡ്, എ ഐ വൈ എഫ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയ സന്നദ്ധ സംഘടനകൾ ചുടുകല്ല് ശേഖരണത്തിൽ പങ്കെടുത്തു.
പ്രത്യേക ലേഖകൻ