ദയാബായി - ആദിവാസി ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന, ലോകമെമ്പാടും ആദരിക്കുന്ന സ്ത്രീരത്നം.

നഗരവാസികളോട് അടുക്കാൻ മടിച്ച ആദിവാസികളുടെ വിശ്വാസം നേടുന്നതിനുവേണ്ടി ദയാഭായി അവർ ധരിക്കുന്ന പോലത്തെ വസ്ത്രങ്ങളും ധരിച്ച്, വയലിൽ പണിയെടുത്ത്,  അവർ താമസിക്കുന്ന പോലെയുള്ള വീട്ടിൽ താമസിച്ച്,  അവരിലൊരാളായി ജീവിതം നയിച്ച്  പ്രവർത്തനമാരംഭിച്ചു.

ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാല് പതിറ്റാണ്ടായി മധ്യപ്രദേശിലെ ബറൂൾ  എന്ന വിദൂര ഗ്രാമത്തിൽ ആദിവാസികൾക്കൊപ്പം ജീവിച്ചു  പ്രവർത്തിച്ചുപോരുന്ന സാമൂഹ്യ പ്രവർത്തകയാണ് ദയാബായി.അവർ സത്യത്തിൽ ആരാണ്? ആർക്കും നിർവ്വചിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ദയാ ഭായ്.

 കോട്ടയം ജില്ലയിൽ പാലായിലെ പൂവണിയിൽ ജനിച്ച മേഴ്സി പതിനാറാം വയസ്സിൽ സാമൂഹ്യസേവനം ലക്ഷ്യമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തിൽ ചേർന്നു. ഒരു ക്രിസ്മസ് രാവിൽ ആഘോഷങ്ങൾ അലയടിക്കുന്ന മതത്തിന്റെ ഗേറ്റിനു പുറത്ത് വിരുന്നിന്നിൻ്റെ അവശിഷ്ടങ്ങൾക്കായി  കൊടുംതണുപ്പിൽ കാത്തുനിൽക്കുന്ന പാവപ്പെട്ട മനുഷ്യരെയും, അവരുടെ കുഞ്ഞുങ്ങളെയും മേഴ്സി ജനലിന് ഉള്ളിൽ കൂടി കാണാൻ ഇടയായി.

 ഈ ഹൃദയഭേദകമായ കാഴ്ച കണ്ട്  മേഴ്സി മദർ.സുപ്പീരിയറിനോട്‌   കേണപേക്ഷിച്ചു.എന്റെ സ്ഥാനം അവരുടെ ഇടയ്ക്കാണ് എന്നെ പോകാൻ അനുവദിക്കൂ അവരുടെ ഇടയിൽ ആണ് ക്രിസ്തു  ഉള്ളത്.പിന്നീടുള്ള മേഴ്സി മാത്യുവിൻ്റെ  പ്രവർത്തനങ്ങളിലൂടെ, അനേകർ  ദൈവത്തിന്റെ കരസ്പർശം തിരിച്ചറിയുകയായിരുന്നു. ബീഹാർ, ഹരിയാന,മഹാരാഷ്ട്ര പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദിവാസികൾക്കും, അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കു മിടയിൽ അനേക വർഷം സേവനം ചെയ്തു. 40 വർഷമായി മധ്യപ്രദേശിലെ ചിന്തു വാടാ  ജില്ലയിലെ തിനു സായിലും , ബറൂൾ  എന്ന ആദിവാസി ഗ്രാമത്തിലും ആണ് അവരുടെ ജീവിതം.

 

ആദ്യമായി ഊരിൽ ചെന്ന ദയാ ഭായിയോട് നിങ്ങൾ ആരാണ്? എവിടുന്നു വന്നു? "ഞങ്ങൾ ഈ കാട്ടിലെ കുരങ്ങന്മാർ ആണ് "എന്ന് ഊരുമൂപ്പൻ്റെ ആത്മനിന്ദയോടെ ഉള്ള പറച്ചിലാണ് അവരെ ഇന്ന് കാണുന്ന ഈ ലളിത വേഷം ധരിക്കാൻ പ്രേരിപ്പിച്ചത്. നഗരവാസികളോട് അടുക്കാൻ മടിച്ച ആദിവാസികളുടെ വിശ്വാസം നേടുന്നതിനുവേണ്ടി ദയാഭായി അവർ ധരിക്കുന്ന പോലത്തെ വസ്ത്രങ്ങളും ധരിച്ച്, വയലിൽ പണിയെടുത്ത്,  അവർ താമസിക്കുന്ന പോലെയുള്ള വീട്ടിൽ താമസിച്ച്,  അവരിലൊരാളായി ജീവിതം നയിച്ച്  പ്രവർത്തനമാരംഭിച്ചു.

നിയമ ബിരുദം എടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് എം. സ് ഡബ്ലിയു ബിരുദമെടുത്ത് പഠിച്ചിറങ്ങിയ മേഴ്സി മാത്യു ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ്.വർഷത്തിന് പകുതിയും യൂറോപ്പിലും, അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസർ ആയി വിദ്യാർത്ഥികളെയും,  വിദ്യാഭ്യാസ വിചഷനരെ യും   അഭിസംബോധന ചെയ്യുന്ന ആളാണ് ദയാ ബായി.

 വിദേശ യൂണിവേഴ്സിറ്റികളിൽ അവരെ ആരും വിലകുറച്ചു കണ്ടിട്ടില്ല.ബംഗ്ലാദേശിൽ യുദ്ധം ഉണ്ടായ സമയത്ത് യുദ്ധത്തിൽ മരിച്ചുവീണ വരെ ചുമലിലേറ്റി,  അവരുടെ അവശിഷ്ടങ്ങൾ കൊണ്ടുപോയി മറവ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച ദയാബായിയെ പത്രമാധ്യമങ്ങളുടെ നമ്മൾ കണ്ടതാണ്.ഫാദർ. വടക്കൻ്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ ആണ് ഇത്തവണ കേരളത്തിലേക്ക് വന്നത്.

 മധ്യപ്രദേശിലെ  വനാന്തരത്തിൽ ആദിവാസികളോട് ഒപ്പം താമസിച്ച്,  അവർ ഉണ്ണു ന്ന് എന്തോ അത്  മാത്രമുണ്ട്, അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മേഴ്സിയെ അവർ തിരിച്ചറിഞ്ഞ്  വിളിച്ചത് " ദയാബായി " എന്നാണ്.ഇന്ത്യയിലും, വിദേശത്തും മാനുഷിക നന്മയുടെ അമാനുഷികമായ സ്ത്രീശക്തി പ്രകടിപ്പിച്ച, ദയയുടെ മകുടമായ ധീര വനിതയാണ് മേഴ്സി എന്ന ദയാബായി.


കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി...

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like