മെഡിക്കൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചു, മന്ത്രിമാരുടെ ജാഗ്രത കുറവെന്ന് പരക്കെ ആരോപണം
- Posted on July 04, 2025
- News
- By Goutham prakash
- 62 Views

സി.ഡി. സുനീഷ്.
ഏറെ പഴക്കം ഉള്ള കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്ന് വീണ് പാവപ്പെട്ട സ്ത്രീ മരിച്ചു.
കെട്ടിടത്തിൽ ആരോ കുടുങ്ങിയിട്ടുണ്ടെന്ന ചാണ്ടി ഉമ്മൻ എം. എൽ. എ. പറഞ്ഞിട്ടും മന്ത്രിമാർ അത് നിഷേധിച്ചതാണെന്ന് രക്ഷപ്പെടുത്താൻ ഉള്ള ശ്രമം മുടക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോട്ടയം സ്വദേശി ബിന്ദുവാണ് ഇരയായത്.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മെഡിക്കൽ കോളേജിൽ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങൾക്കകം മടങ്ങുകയായിരുന്നു. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം, പ്രതികരണവുമായി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ രംഗത്തെത്തി. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നും വിശ്രുതൻ. രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ. സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കൂട്ടിച്ചേർത്തു.
ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊട്ടാക്കര (കൊല്ലം): ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.