കർക്കിടക വാവുബലി; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ബലി തർപ്പണ

സ്വന്തം ലേഖിക




 കർക്കിടക  വാവുബലിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും ക്ഷേത്ര കടവുകളിലും ബലിതർപ്പണത്തിന് 100 രൂപ ഫീസ്. 100 രൂപ നൽകി റസീത് വാങ്ങി ബലിതർപ്പണ ചടങ്ങുകൾ നടത്താവുന്നതാണ്. എല്ലാ  ചെലവുകളും ഉൾപ്പെടെയാണ് 100 രൂപ  നിശ്ചയിചയിച്ചിരിക്കുന്നത്.  അതിനാൽ ഭക്തജനങ്ങൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്  അറിയിച്ചു.   തിരുവല്ലം പരശുരാമ  സ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ ശിവക്ഷേത്രം എന്നിവ  ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും കർക്കിടക  വാവുബലി  തർപ്പണത്തിന് ഈ  നിരക്കായിരിക്കും.   തിലഹോമത്തിന്  65   രൂപയായിരിക്കും  നിരക്ക്.

Author
Citizen Journalist

Goutham prakash

No description...

You May Also Like