വയനാട് ജില്ലയിൽ വന്യ മൃഗശല്യം കൊണ്ട് ജനജീവിതം ദുരിതപൂർണ്ണം

കാട്ടു പന്നിയിടിച്ച് സബിനു ഗുരുതര പരിക്ക്. കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. പാതിരി സ്വദേശി പഴമ്പള്ളിൽ സബിൻ ( 42 ) നാണ് ഗുരുതര പരുക്കേറ്റത്. രാവിലെ പണി സൈറ്റിലേക്കു പോകുമ്പോൾ മുള്ളൻ കൊല്ലിയിൽ വച്ചാണ് ബൈക്കിൽ കാട്ടുപന്നിയിടിച്ചത്. പന്നിയുടെ തല ബൈക്കിലുടക്കിയതിനാൽ പന്നി റോഡിലൂടെ ബൈക്ക് തലങ്ങും വിലങ്ങും വലിച്ചിഴച്ചു. സബിന്റെ ഹെൽമറ്റും തകർന്നു. ശരീരമാസകലം പരുക്കുണ്ട്. ബൈക്ക് പാടെ തകർന്നു. ഇയാളെ സാമുഹ്യാരോഗ്യ കേന്ദത്തിൽ പ്രവേശിപ്പിച്ചു.