കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
- Posted on January 18, 2023
- News
- By Goutham Krishna
- 231 Views

തിരുവനന്തപുരം: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉദ്പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകരിക്കുന്ന ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തി/ സ്ഥാപനം ക്വട്ടേഷന്‍ അംഗീകരിക്കുന്ന തീയതി മുതല്‍ 6 മാസക്കാലത്തേക്ക് കണിമണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്വാട്ട് ചെയ്ത നിരക്കില്‍ സപ്ലൈ ചെയ്യാന്‍ ബാധ്യസ്ഥമായിരിക്കും. ക്വട്ടേഷന്‍ ജനുവരി 25 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapottery.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2727010.