ഭാവഗാനം മാഞ്ഞു, പി. ജയചന്ദ്രന്‍ അന്തരിച്ചു.
- Posted on January 09, 2025
- News
- By Goutham prakash
- 201 Views
തൃശൂർ.
ഭാവ ഗാനം മാഞ്ഞു, പി.ജയചന്ദ്രൻ അന്തരിച്ചു.
ഭാവങ്ങളാൽ മികച്ച പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച ജയചന്ദ്രൻ പാടിയ പാട്ടുകൾ മലയാളിയുടെ മനസ്സിൽ പ്രണയവും, വിരഹവും, സ്വപ്നങ്ങളും ആ വരികളിൽ നിറവായി എന്നും വിരിഞ്ഞ് തന്നെ നിൽക്കും.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം,
തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
മഞ്ഞലയിൽ മുങ്ങി തോരാത്ത മഞ്ഞായി നിനവായി ജയചന്ദ്രൻ എന്നും മരിക്കാത്ത ഓർമ്മകളായി നില നിൽക്കും.
സി.ഡി. സുനീഷ്.
