അമ്മേ മലയാളമേ...എന്റെ ജന്മ സംഗീതമേ...
- Posted on February 21, 2022
- News
- By Dency Dominic
- 343 Views
ഇന്ന് ലോക മാതൃഭാഷാദിനം
ഇന്ന് ലോക മാതൃഭാഷാദിനം. ജനതയുടെ വികാരവും പൈതൃകവുമാണ് ഭാഷ. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മാതൃഭാഷാദിനം ആഘോഷിക്കുന്നത്.ഏത് ദേശത്ത് പോയി ജീവിച്ചാലും ഒരാളുടെ നാവിൽ ആദ്യം എത്തുക മാതൃഭാഷയാണ്. സ്വപ്നത്തിൽ, ചിന്തകളിൽ, ആത്മഭാഷണങ്ങളിൽ ഒക്കെ മാതൃഭാഷ നിറഞ്ഞുനിൽക്കും. ഏറ്റവും ലളിതമായും സുന്ദരമായും ഒരു കാര്യം പറഞ്ഞുഫലിപ്പിക്കാൻ മാതൃഭാഷ തെരഞ്ഞെടുക്കുന്നവരാണ് ഏറെയും. എന്നാൽ മലയാളിയുടെ കാര്യത്തിൽ അതങ്ങനെയല്ലെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
ജനിച്ച നാടും വീടും വിട്ട് അന്യനാടുകളിൽ പോയി ജീവിക്കുന്നവർ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വം പറഞ്ഞുകൊടുക്കാൻ മറന്നുപോകുന്നു. പതിയെ പതിയെ ഭാഷ അവർക്ക് അന്യമാകുന്നു. മറ്റുഭാഷകൾക്കൊപ്പം സ്വന്തം ഭാഷയും പഠിക്കാൻ അവസരം ഒരുക്കുക തന്നെയാണ് പരിഹാരം. ….മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു.സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് ഭാഷാപ്രതിജ്ഞയെടുക്കും.ഈ മാതൃഭാഷാദിനത്തിൽ നമുക്ക് മലയാളത്തെ ചേർത്തുപിടിക്കാം.
വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു
