ഭിന്നശേഷി അവകാശ നിയമ ബോധവത്കരണനത്തിനായ രണ്ട് ഷോട്ട് ഫിലിമുകൾ.

തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ അവകാശ നിയമബോധവൽക്കരണത്തിനായുള്ള 2 ഷോർട്ട് ഫിലിമുകളുടെ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.


സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ കെ.എസ്.എഫ്.ഡി.സി യുമായി സഹകരിച്ച് ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19,37 എന്നിവയെ അടിസ്ഥാനമാക്കി 3 മിനിട്ട് വീതം ദൈർഘ്യമുള്ള രണ്ട് ഷോർട്ട് ഫിലിമുകളും ഒരു മിനിട്ട് വീതമുള്ള രണ്ട് പരസ്യ ചിത്രങ്ങളും നിർമ്മിക്കുകയുണ്ടായി.സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വയം തൊഴിൽ പരിശീലനം,സ്വയം തൊഴിൽ, സൗജന്യ നിരക്കിൽ വായ്‌പ എന്നിവ ഉൾപ്പെടെ തൊഴിലിനാവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭിന്നശേഷി അവകാശ നിയമത്തിലെ വകുപ്പ് 37 പ്രകാരം കൃഷി ഭൂമി, വീട് എന്നിവ അനുവദിക്കുന്നതിൽ ഭിന്നശേഷിക്കാർക്ക് 5% സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ട് (ലൈഫ് പദ്ധതി ഉൾപ്പെടെ സർക്കാരിൻ്റെ എല്ലാ ഭവന പദ്ധതികൾക്കും ഈ സംവരണം ബാധകമാണ്). കൂടാതെ എല്ലാ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിലും വികസന പദ്ധതികളിലും 5% സംവരണം ഭിന്നശേഷിക്കാർക്ക് ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ ഉൾപ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് നിർമ്മിച്ച 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഷോർട്ട് ഫിലിമുകൾ ബഹു.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ചേമ്പറിൽ വെച്ച് പ്രകാശനം ചെയ്യുകയായിരുന്നു.


സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോക്ടർ പി.ടി.ബാബുരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  സൈനുലാബുദീൻ,ഫിനാൻസ് ഓഫീസർ സന്തോഷ് കുമാർ,ഡെപ്യൂട്ടി സെക്രട്ടറി രാജീവ്.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Author
Citizen Journalist

Goutham prakash

No description...

You May Also Like