ശബരിമലയിൽ സി സി ടി വി കൺ തുറന്നു, നിരീക്ഷണം ശക്തമാക്കി
- Posted on December 08, 2024
- News
- By Goutham prakash
- 339 Views
ശബരിമല :
തിരക്കുവർധിച്ചതോടെ ശബരിമലയിൽ
സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ
മുതൽ സന്നിധാനം
വരെയുള്ളപ്രദേശങ്ങളിലാണ് പൊലീസ്
പരിശോധനയും സി സി ടി വി നിരീക്ഷണവും
ശക്തമാക്കിയത്. പൊലീസ്, ദേവസ്വം
വിജിലൻസ്എന്നിവരുടെ 258 ക്യാമറകളാണ്
ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ
16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ
നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍
പാണ്ടിത്താവളം വരെ പൊലീസ് 60
ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
സന്നിധാനത്തെ കണ്‍ട്രോള്‍
റൂമിൻ്റെമേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍
ഓഫിസർ പി.ബിജോയ്ക്കാണ്. ക്യാമറയിൽ
പതിയുന്ന നിയമലംഘനങ്ങലെ
ആധാരമാക്കിഅപ്പപ്പോൾ നടപടികൾ
സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ
സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ
ലഭിക്കുന്നതിനാൽതീർഥാടകരുടെ തിരക്ക്
നിയന്ത്രിക്കാൻ സഹായകമാണെന്നും പി.
ബിജോയ് പറഞ്ഞു. തീർഥാടകരുടെ
ആവശ്യാനുസരണംമെഡിക്കൽ ടീം,
ആംബുലൻസ്, ട്രോളി, അഗ്നി ശമന
വിഭാഗം എന്നിവരെ അറിയിക്കാനും സി
സി ടി വി ക്യാമറകൾഉപയോഗപ്പെടുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ്
ആകെ 172 സി.സി.ടി.വി ക്യാമറകളാണ്
ശബരിമലയുടെ വിവിധ
പ്രദേശങ്ങളിൽസ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം
മുതൽ സന്നിധാനം വരെ 160 ക്യാമറകളും
സോപാനത്തിൽ 32 ക്യാമറയുമാണ്
സ്ഥാപിച്ചിട്ടുള്ളത്.
സി.ഡി. സുനീഷ്.
