ലോക കോടീശ്വര പട്ടികയിൽ ഒന്നാമതെത്തി ഇലോൺ മസ്ക്..
- Posted on January 10, 2021
- News
- By enmalayalam
- 553 Views
ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി ഇനി ഇലോൺ മസ്ക്കിന് സ്വന്തം.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി ഇനി ഇലോൺ മസ്ക്കിന് സ്വന്തം. ജെഫ് ബെസോസിനെ കടത്തിവെട്ടിയാണ് ഇലോൺ മസ്ക് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയിലെ ടെസ്‌ലയുടെ ഓഹരി നേട്ടങ്ങൾ ഉൾപ്പെടെ ബ്ലൂംബർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 188. 5 ബില്യൺ ഡോളറായി ഇലോൺ മസ്ക്കിന്റെ ആസ്തി ഉയർന്നിട്ടുണ്ട്.ഇതോടെ ആമസോൺ തലവൻ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെഫ് ബെസോസിനേക്കാൾ 1.5 ബില്യൻ ഡോളർ കൂടുതലാണ് ഇലോൺ മസ്ക്കിന്റെ നിലവിലെ ആസ്തി. ചരിത്ര പരമായ ഒരു നേട്ടമാണ് ഇലോൺ മസ്ക് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 2017 മുതൽ ജെഫ് ബെസോസ് അടക്കിവാണിരുന്ന പദവിയിലേക്കാണ് ഇലോൺ മസ്ക് ഇപ്പോൾ കടന്നുവന്നിരിക്കുന്നത്.