അനുമതി ഇല്ലാതെ ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചു, പോലീസ് കേസെടുത്തു.
- Posted on February 26, 2025
- News
- By Goutham prakash
- 213 Views
അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്.
സ്വന്തം ലേഖകൻ.
