രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

വയനാട്ടിലെരക്ഷാപ്രവര്‍ത്തനത്തിന് വാടക

 ചോദിച്ച സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ

 രൂക്ഷ വിമര്‍ശനവുമായിഹൈക്കോടതി. 2017

 ലെ എയര്‍ ലിഫ്റ്റിംഗ് ചാര്‍ജ് ഇപ്പോള്‍ ചോദിച്ചത്

 എന്തിനെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര

 നടപടിഅത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു.



2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ

 എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ്

 ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന്കോടതി

 ചോദിച്ചുവയനാട് ദുരന്തത്തിന്

 തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം

 ആവശ്യപ്പെട്ടത്

 അത്ഭുതപ്പെടുത്തുന്നുവെന്ന്ഹൈക്കോടതി

 പറഞ്ഞുവയനാട് ദുരന്തത്തിന്റെ സഹായ

 ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍

  തുകആവശ്യപ്പെടുന്നത്




ഇത്രയും വര്‍ഷം കാത്തിരുന്നല്ലോഅടുത്ത 

ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക

 ചോദിച്ചാല്‍ പോരേയെന്നും കോടതിചോദിച്ചു.

 ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ

 കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് 

 തുക ആവശ്യപ്പെടുന്നത്അതേസമയംകേന്ദ്ര

 ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി

 ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി.

 ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍വ്യക്തമായ

 മറുപടി നല്‍കണമെന്നും ഹൈക്കോടതി

 ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടുദുരന്ത

 നിവാരണ ചട്ടങ്ങളില്‍അനിവാര്യമായ

 ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍

 പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.



181 കോടി മാത്രമാണ് എസ്ഡിആര്‍എഫില്‍

 ബാക്കി ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍

 അറിയിച്ചുകേന്ദ്ര മാനദണ്ഡപ്രകാരം

 ഇത്വയനാടിന് മാത്രമായി വിനിയോഗിക്കാന്‍

 കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി.

 കേന്ദ്രത്തിന് കണക്ക്

 സമര്‍പ്പിച്ചതായിസംസ്ഥാനം അറിയിച്ചു.



സി.ഡിസുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like