ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ സന്ദർശിച്ചു.
- Posted on February 18, 2025
- News
- By Goutham prakash
- 216 Views
ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു.
ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
നിയമസഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പീക്കറുമായി വിശദമായി ചർച്ച ചെയ്തു.
ഇരു സഭകളുടെയും നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു.
ഈ കൂടിക്കാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമായി എന്ന് സ്പീക്കർ പറഞ്ഞു.
സന്ദർശനത്തിന് എത്തിയ ഹിമാചൽപ്രദേശ് നിയമസഭാ സംഘത്തിനെ സ്പീക്കർ ആദരിച്ചു.
