ദി ഹിന്ദു മാധ്യമ പ്രവർത്തകൻ കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണൻ നിര്യതനായി
- Posted on June 24, 2021
- News
- By Deepa Shaji Pulpally
- 618 Views
അനിൽ രാധാകൃഷ്ണൻ മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടർന്ന് ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. തിരുവനന്തപുരം കുരുവൻ കോണത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.
അനിൽ രാധാകൃഷ്ണൻ മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.