പുതിയ കാലത്തിന് പുതിയ തൊഴില്‍ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍മ്മാണരംഗത്തെ അതി നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള കോഴ്‌സുകള്‍ക്കാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബി.ടെക് /ബി.ഇ സിവില്‍/ ബി.ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, ബി.ടെക് /ബി.ഇ സിവില്‍ /ഡിപ്ലോമ സിവില്‍/സയന്‍സ് ബിരുദദാരികള്‍/ബി.ആര്‍ക്ക് /ബി.എ ജോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക്  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഏതെങ്കിലും വിഷയത്തില്‍ ബിടെക് ബിരുദം നേടിയവര്‍ /ബി.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി ബിരുദദാരികള്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്, ബി.ടെക് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എം.ഇ.പി സിസ്റ്റംസ് ആന്റ് മാനേജ്മെന്റ് എന്നിവയാണ് മാനേജീരിയല്‍തല പരിശീലനങ്ങള്‍.

 

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്റ് ഫീല്‍ഡ് ടെക്നിഷ്യന്‍, പത്താം ക്ലാസ് വിജയിച്ചവര്‍ക്കും, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും/ ഐ.ടി.ഐ പരിശീലനം പൂര്‍ത്തീകരിക്കാത്തവര്‍ക്കും അപേക്ഷിക്കാവുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പത്താംക്ലാസ് /ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന  ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവല്‍ 3   എന്നിങ്ങനെയുള്ള ടെക്നിഷ്യന്‍ തലങ്ങളിലെ  പരിശീലനങ്ങളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.  

 അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയില്‍ വനിതകള്‍ക്ക് തൊണ്ണൂറു ശതമാനം ഫീസിളവുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പരിശീലന പരിപാടികള്‍ക്ക് ഫീസിളവ് നല്‍കുന്നത്.  

കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇ.ഡബ്യു.എസ്)/പട്ടിക ജാതി /പട്ടിക വര്‍ഗ/ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവര്‍, കോവിഡ് മഹാമാരിമൂലം ജോലി നഷ്ടപ്പെട്ടവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവര്‍, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് ഫീസിളവ് ലഭിക്കും. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ www.iiic.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like