പ്രതിപക്ഷത്തിൻ്റെത് സഹകരണാത്മക നിലപാട്; വിജിലൻസ് അന്വേഷണം ഒളിമറ: കേന്ദ്ര മന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം അല്ല വേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിജിലൻസ് അന്വേഷിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ ആണ് സർക്കാർ നീക്കം. പ്രതിപക്ഷം സഹകരണാത്മക നിലപാട് ആണ് നയമെന്ന് വ്യക്തമാക്കി കഴിഞ്ഞെന്നും വി. മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ അന്നും ഇന്നും മുഖ്യമന്ത്രിയുടെ ഓഫിസ് സംശയനിഴലിൽ തന്നെയാണ്. കേസിലെ പുതിയ സംഭവ വികാസങ്ങളും അത് തന്നെയാണ് തെളിയിക്കുന്നത്. കേസ് ബിജെപിയും സിപിഎമ്മും ഒത്തുതീർപ്പാക്കി എന്ന് പറഞ്ഞവർ എവിടെപ്പോയെന്നും വി. മുരളീധരൻ ചോദിച്ചു. അഴിമതി നടത്തിയവർ ആരായാലും നിയമത്തിൻ്റെ മുന്നിലെത്തും. നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാടാണ് അതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like