മറ്റു ബ്രാഞ്ചുകളിലെ ബാങ്ക് ഇടപാടുകൾക്ക്‌ ഫീസ് നൽകണം

ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ ഇടപാടുകൾ നടത്താൻ മിക്ക ഉപഭോക്താക്കൾക്കും കഴിയാറില്ല. അതുകൊണ്ടു തന്നെ ബാങ്കിങ് സംബന്ധമായ ആവശ്യങ്ങൾക്കായി മറ്റ് ശാഖകളെ മിക്കവരും ആശ്രയിക്കാറുണ്ട്. എന്നാൽ പ്രധാന ബാങ്ക് ശാഖകളിൽ നിന്നല്ലാതെ പണം പിൻവലിയ്ക്കുന്നതിനുൾപ്പെടെ അധിക ചാര്‍ജ് നൽകണം

നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങിയ പണം ഇടപാടുകൾക്കെല്ലാം ചാര്‍ജുകൾ ബാധകമാണ്. ഓരോ ബാങ്കിനുമനുസരിച്ച് ഈ നിരക്കിൽ വ്യത്യാസം വരാം. എസ്ബിഐ, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്നിവയെല്ലാം ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ട്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഒരുദിവസം പിൻവലിക്കാവുന്ന പണത്തിൻെറ പരിധി 50,000 രൂപയായി കുറച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉടമകൾക്കാണിത്. കറൻറ് അക്കൗണ്ട് ഉടമകൾക്ക് ഇത് ഒരു ലക്ഷം രൂപയാണ് . എസ്ബിഐ പ്രധാനശാഖകളിൽ അല്ലാതെ നടത്താൻ കഴിയുന്ന പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപയാണ്.

മോറട്ടോറിയം കാലത്ത് പലിശ ഇളവില്ല സുപ്രീം കോടതി വ്യക്തമാക്കി

മൊത്തം ഇടപാടുകൾ അടിസ്ഥാനമാക്കി ഈടാക്കുന്ന ചാര്‍ജുകൾ ബേസിക് സേവിങ്സ് അക്കൗണ്ടുകൾക്ക് ബാധകമാവില്ല. എസ്ബിഐ പ്രധാന ശാഖകളല്ലാതെ സ്ഥിരനിക്ഷേപത്തിൻെറ രസീതുകളുടെ പകര്‍പ്പ് പിന്നീട് ഇഷ്യൂ ചെയ്യില്ല. ലോൺ തുകയുടെ കൈമാറ്റവും തിരിച്ചടവും ഉൾപ്പെടെ പ്രധാന ശാഖകളിലൂടെയേ സാധ്യമാകൂ. അതുപോലെ പിപിഎഫ് നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തുടരണമെങ്കിലും പ്രധാന ബാങ്ക് ശാഖകൾ വഴിയേ സാധ്യമാകൂ.

Author
ChiefEditor

enmalayalam

No description...

You May Also Like