*എക്സലൻസ് പുരസ്കാരത്തിനു അദാണി വിഴിഞ്ഞം തുറമുഖം*
- Posted on September 29, 2025
- News
- By Goutham prakash
- 59 Views

*സ്വന്തം ലേഖകൻ*
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ എക്സലൻസ് പുരസ്കാരത്തിനു അദാണി വിഴിഞ്ഞം തുറമുഖത്തെയും വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്തിനു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെയും തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന ഔറ 2025 കോൺക്ലേവിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.