ഇന്നെത്തും മയ്യഴിക്കഥാകാരൻ, പാടിത്തിമിർക്കാൻ റിമി ടോമിയും.
- Posted on January 07, 2025
- News
- By Goutham prakash
- 285 Views
തിരുവനന്തപുരം.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം പതിപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദനും ഇന്ത്യൻ മിത്തോളജിസ്റ്റ് ദേവ്ദത്ത് പട്നായിക്കും അതിഥികളായെത്തും. മലയാള സാഹിത്യത്തിന് നൽകിയ നിസ്തുല സംഭാവനയ്ക്ക് എം മുകുന്ദൻ നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. കെ എൽ ഐ ബി എഫ് രണ്ടാം പതിപ്പിൻ്റെ സ്മരണിക പ്രകാശിപ്പിക്കുന്ന ദേവ്ദത്ത് പട്നായിക് ഉച്ചയ്ക്ക് 12ന് ഇതേ വേദിയിൽ ചരിത്രത്തിനുമേൽ പുരാണേതിഹാസങ്ങളുടെ സ്വാധീനം എന്ന വിഷയം അവതരിപ്പിക്കുന്നുണ്ട്. എഴുത്തുകാരുമായുള്ള സംവാദത്തിൽ എം മുകുന്ദനും പങ്കെടുക്കും.
നർത്തകി മേതിൽ ദേവികയും ദേശീയ നേതാവായ ബൃന്ദ കാരാട്ടും ബെന്യാമിനും ബിപിൻ ചന്ദ്രനും ടി ഡി രാമകൃഷ്ണനും ഉൾപ്പെടെയുള്ള പ്രഗൽഭർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
നജീബ് കാന്തപുരം എംഎൽഎയുടെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിൻ്റെയും ബൃന്ദ കാരാട്ടിൻ്റെയും ഉണ്ണി ആർ, ബെന്യാമിൻ, പി എഫ് മാത്യൂസ് തുടങ്ങിയവരുടെയും പുസ്തക പ്രകാശനങ്ങളും ചൊവ്വാഴ്ച നടക്കുന്നുണ്ട്.
ഗായകരായ റിമി ടോമി, രാജലക്ഷ്മി, ചലച്ചിത്രതാരം പ്രിയങ്ക, അങ്കിത തുടങ്ങിയവർ പങ്കെടുക്കുന്ന മെഗാ ഇവൻ്റ് വൈകിട്ട് നടക്കും.
സ്വന്തം ലേഖകൻ
