കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ തോട്ടം ഉടമക്കെതിരെ വനം വകുപ്പ് കേസ് : പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ
- Posted on February 03, 2023
- News
- By Goutham prakash
- 441 Views
കൽപ്പറ്റ: വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസെടുത്തു. തോട്ടം ഉടമ മാനു എന്ന മുഹമ്മദിനെതിരെയാണ് വനംവകുപ്പധികൃതർ കേസെടുത്തിരിക്കുന്നത്. പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഉൾപ്പെടെ രംഗത്തെത്തി. പാർക്കിൻസൻസ് രോഗം ബാധിച്ച് കിടപ്പിലായ മുഹമ്മദിനെതിരെയാണ് കേസ്. കോൺഗ്രസ് നേതാക്കൾ മുഹമ്മദിൻ്റെ സന്ദർശിച്ച് നിയമ സഹായം ഉറപ്പ് നൽകി. മനുഷ്യ ജീവൻ സംരക്ഷിക്കേണ്ടവർ തന്നെ ഉത്തരവാദിത്വം മറന്ന് പ്രവർത്തിക്കുകയാണന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം ആരോപിച്ചു. വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. രംഗത്തെത്തി. മാനു എന്ന കർഷകനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് അഖിലേന്ത്യാ കിസാൻ സഭ നടത്തിയ മാർച്ചിൽ വനം വകുപ്പിനെതിരെ സി.പി.ഐ. നേതാക്കളുടെ രൂക്ഷ വിമർശനം. സമരം സി.പി.ഐ- സംസ്ഥന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു.
