കൊറോണക്കാലത്തെ അപൂർവ വിവാഹം- വരന് കോവിഡ് ആയതിനാൽ പകരം വരന്റെ സഹോദരി വധുവിന് താലിചാർത്തി.
- Posted on January 22, 2021
- News
- By Deepa Shaji Pulpally
- 396 Views
എല്ലാ ക്രമീകരണങ്ങളും നടത്തി വിവാഹം നിശ്ചയിച്ചുറപ്പിച്ച ദിവസം നടത്താനിരിക്കെയാണ്, വരന് കോവിഡ് ആണെന്ന് അറിയുന്നത് തുടർന്ന് ബന്ധുക്കൾ ചേർന്ന് അന്നേദിവസം സഹോദരിയെ കൊണ്ട് വധുവിനെ വിവാഹം നടത്തുകയായിരുന്നു.
വരന് കോവിഡ് ആയതിനാൽ നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വരന്റെ സഹോദരി വധുവിന് താലി ചാർത്തി വിവാഹം നടത്തി.കട്ടച്ചിറ കൊച്ചുവീട്ടിൽ തങ്കമണി -സുദർശൻ ദമ്പതികളുടെ മകൾ സൗമ്യ ആണ് വരന്റെ അസാന്നിധ്യത്തിൽ സഹോദരിയാൽ താലി ചാർത്തപ്പെട്ടത്.വരൻ പ്ലാൻ കൂട്ടത്തിൽ സുജാത - തങ്കമണി ദമ്പതികളുടെ മകൻ സുജിത്ത് ആണ്.
എല്ലാ ക്രമീകരണങ്ങളും നടത്തി വിവാഹം നിശ്ചയിച്ചുറപ്പിച്ച ദിവസം നടത്താനിരിക്കെയാണ്, വരന് കോവിഡ് ആണെന്ന് അറിയുന്നത് തുടർന്ന് ബന്ധുക്കൾ ചേർന്ന് അന്നേദിവസം സഹോദരിയെ കൊണ്ട് വധുവിനെ വിവാഹം നടത്തുകയായിരുന്നു.ഭരണിക്കാവ് കട്ടച്ചിറ മുട്ട കുളം ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു.തുടർന്ന് വീഡിയോ കോളിലൂടെ വരൻ വധുവിന് ആശംസകൾ നേർന്നു.