സർക്കാരിന് വീണ്ടും തിരിച്ചടി
- Posted on May 31, 2025
- News
- By Goutham prakash
- 163 Views
സി.ഡി. സുനീഷ്
ഡോ:സിസാ തോമസിന് പെൻഷൻ അനുകൂല്യങ്ങൾ പൂർണ്ണമായും രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഡിവിഷൻ ബെഞ്ച്
അനുകൂല്യങ്ങളിലെ പലിശ അടക്കമുള്ള കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനൽ തീരുമാനിക്കാൻ കോടതി നിർദ്ദേശം
ഗവർമെന്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞുവെച്ച ഡിജിറ്റൽ സർവകലാശാല വിസി ഡോ: സിസാ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോൺസൻ ജോൺ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ചാൻസലർ നിർദേശിച്ച പ്രകാരം സാങ്കേതിക സർവകലാശാലയുടെ വിസി സ്ഥാനം ഏറ്റെടുത്തതിന്റെ പേരിൽ സാങ്കേതിക വകുപ്പ് ജോയിന്റ് ഡയറക്ടറും പ്രിൻസിപ്പലുമാ യിരുന്ന ഡോ: സിസ, യ്ക്ക് എതിരെ സർക്കാർ അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി എടുക്കാനുള്ള ഉത്തരവുകൾ പൂർണ്ണമായും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദാക്കിയെങ്കിലും
റിട്ടയർ ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല.
ഡിവിഷൻ ബെഞ്ചുത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു വെങ്കിലും കോടതി സ്വീകരിച്ചില്ല.
Kodathi ഉത്തരവ് നടപ്പാക്കാൻ സിസാ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിനെ സമീപിച്ചതിനെ തുടർന്ന് താത്കാലിക പെൻഷൻ മാത്രം നൽകാൻ ട്രിബൂനൽ ഉത്തരവ് നൽകി.
എന്നാൽ സാങ്കേതിക സർവ്വകലാശാല വിസി ആയിരുന്നപ്പോൾ സിണ്ടിക്കേറ്റ് രേഖകൾ കടത്തി കൊണ്ട് പോയതായി പുതിയയൊരു ആരോപണം ഉന്നയിച്ച് അനുകൂല്യങ്ങൾ നൽകാൻ സർക്കാർ വീണ്ടും കാലതാമസം വരുത്തിയപ്പോൾ സിസാ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സർക്കാർ, നിയമസംവിധാനങ്ങളും അധികാരവും അമിതമായി ഉപയോഗിക്കുന്നുവെന്നും, അത്തരത്തിൽ സിസയെ മനഃപൂർവം ദ്രോഹിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. മികച്ച ഒരു ഉദ്യോഗസ്ഥയെ ഇത്തരത്തിൽ ദ്രോഹിക്കുന്നത് കോടതിക്ക് കണ്ടു നിൽക്കാനാകില്ലെ ന്നും കോടതി പറഞ്ഞു.
വ്യക്തികളുടെ മൗലിക അവകാശം സംരക്ഷിക്കാനു ള്ള കോടതിക്കുള്ള ബാധ്യതയും അധികാരം കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യം ഈ വിഷയത്തിലുണ്ടെ ന്നും കോടതി പറഞ്ഞു.
പെൻഷൻ തടഞ്ഞു വയ്ക്കാൻ വ്യക്തമായ യാതൊരു കാരണവും സർക്കാരിനില്ലെ ന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിനെ രൂക്ഷമായി വിമർ ശിച്ചു കൊണ്ടുള്ളതാണ് ഡിവിഷൻ ബെഞ്ച് വിധി.
അനുകൂല്യങ്ങളുടെ പലിശയടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നൽകണമെന്ന സിസയുടെ അവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനൽ തീരുമാനിക്കണമെ ന്നും കോടതി നിർദേശിച്ചു.
സിസാ തോമസിനു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
