മിഴാവിലെ മിഴിവാർന്ന സംഗീതം
- Posted on December 15, 2024
- News
- By Goutham prakash
- 163 Views
മിഴാവിലെ മിഴിവാർന്ന സംഗീതവും കയറ്റിറക്ക
താളവുമില്ലാതെ കൂത്തും കൂടിയാട്ടവുമില്ല.
ഇത് വായിക്കാവുന്നവർ കുറഞ്ഞു
വരികയാണോ..?
കേരള കലാമണ്ഡലത്തിലും ഇവിടെ നിന്നും
പഠിച്ചിറങ്ങിയവരും ഈ പൈതൃക വാദ്യം
പ്രോത്സാഹിപ്പിക്കുന്നുണ്ട്.
. മിഴാവ് മുഴങ്ങാതെ ഒരു കൂത്തില്ല.
മത്സര വേദികളിൽ ഒരു മിഴാവായിരിക്കും പല
സംഘങ്ങളും മാറി - മാറി ഉപയോഗിക്കുക.
വേദികളിലെ അസാധാരണ സൗഹൃദത്തിന്റെ
കഥയാണിത്.
ഈ കലാരൂപത്തിനായി പ്രവർത്തിക്കുന്ന
ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ്മയുടെ താളവും
ജീവിതവുമാണ് മിഴാവിനുള്ളത്.
മിഴാവ് എന്ന വാദ്യം.
മിഴാവ് ഏറ്റവും പ്രാചീനമായ വാദ്യമാണ്.
ഇതിന്റെ താളം മുഴങ്ങിയാലേ കൂത്ത്
തുടങ്ങാനാകൂ. തുടങ്ങുകയായി
എന്നവിളംബരംപോലെ കേൾക്കാം. അത് പല
വട്ടം പല താളവട്ടത്തിൽ കൊട്ടും. പിന്നെ
കൂത്തിന്റെ ഓരോ ഘട്ടത്തിലുംമാറ്റമറിയിക്കാനും
വേണം മിഴാവിൽ താളം. ചെമ്പിലാണ് മിഴാവ്
പണിയുക. 20 കിലോ ഗ്രാം ഭാരം വരും.
അരയൊപ്പം പൊക്കവും. മൃഗത്തോലിട്ട്
കൊട്ടിനു പരുവമാക്കിയെടുക്കുമ്പോൾ
കാൽലക്ഷം രൂപ ചെലവുവരും. പാലക്കാടും
ഇരിങ്ങാലക്കുട നടവരമ്പിലുംമാത്രമാണ് ഇത്
നിർമിക്കുന്നത്. കൂത്തിനുള്ള
അകമ്പടിവാദ്യമാണെങ്കിലും സ്വതന്ത്ര്യമായും
ഇതിന് പ്രയോഗമുണ്ട്. മിഴാവിൽതായമ്പക,
മിഴാവിൽ മേളം എന്നിവ തൃശ്ശൂർ, പാലക്കാട്
ജില്ലകളിൽ പ്രചരണത്തിലുണ്ട്.
മിഴാവിലെ മിഴിവ് അന്യാധീനപ്പെടാതിരിക്കാൻ
എല്ലാവരുടേയും പിന്തുണയും പ്രോത്സാഹനവും
അനിവാര്യമാണ്.
സി.ഡി. സുനീഷ്.
