എസ് എൻ പുരത്ത് വനിതകൾക്കായി ഷീ സ്പാർക്ക് ജിം സെന്റർ ഉദ്ഘാടനം ചെയ്തു

സമ്പൂർണ ഫിറ്റ്നസ് ക്ലബ്‌ പ്രഖ്യാപനവും ഹരിത പഞ്ചായത്ത്‌ പ്രഖ്യാപനവും നടന്നു 


ജീവിതശൈലീ രോഗനിയന്ത്രണവും സമ്പൂർണ്ണ ആരോഗ്യവും ലക്ഷ്യമിട്ടുകൊണ്ട് എസ്.എൻ പുരം മാർക്കറ്റ് കോംപ്ലക്സിൽ നിർമ്മാണം പൂർത്തീകരിച്ച ഷീ സ്പാർക്ക് വനിത ജിമ്മിന്റെ ഉദ്ഘാടനവും സമ്പൂർണ്ണ ഫിറ്റ്നസ് ക്ലബ്ബുകളുടെ പ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.  


അറുനൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജിം ട്രെയ്നിംഗ് സെന്റർ ട്രെഡ് മിൽ, സൈക്കിൾ, എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ തുടങ്ങി ആധുനിക ഉപകരണങ്ങളോടെയാണ് ജിം സജ്ജീകരിച്ചിട്ടുള്ളത്. ദിവസവും രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയും വൈകുന്നേരം നാല് മണി മുതൽ എട്ട് മണി വരെയുമാണ് ജിം സെന്ററിന്റെ പ്രവർത്തനം.


 ഷീ സ്പാർക്കിലേക്കുള്ള അഡ്മിഷൻ ഫീസ് നൂറ് രൂപയും പ്രതിമാസ ഫീസ് മുന്നൂറ്റമ്പത് രൂപയുമാണ്. ഇതിനോടകം തന്നെ പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും യോഗ ക്ലബുകൾ ആരംഭിച്ചു കഴിഞ്ഞു. 


മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത പഞ്ചായത്തായി മാറുന്നതിന്റെ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി രൂപീകരിച്ച ദുരന്ത നിവാരണ സേനയുടെ ഓഫീസ് ഉദ്ഘാടനവും വിവിധ കലാപരിപാടികളും ഫിറ്റ്‌നെസ്സ് ക്ലാസ്സുകളും ഇതേത്തുടർന്ന് നടന്നു.


ചടങ്ങിൽ  ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരിജ, ഹരിത കേരളം മിഷൻ  ജില്ല കോർഡിനേറ്റർ സി. ദിദിക എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി ആനന്ദ് റിപ്പോർട്ട് അവതരണം നടത്തി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ സുഗത ശശിധരൻ, കെ.എസ്. ജയ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, 

വൈസ് പ്രസിഡണ്ട് സജിത പ്രദീപ്, എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ ഡോ. റീന മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.എ അയൂബ്, സി.സി. ജയ, പി.എ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭന ശാർങധരൻ, മിനി ഷാജി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ രഘുനാഥ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സ‌ൺ ആമിന അൻവർ, അസിസ്റ്റന്റ് സെക്രട്ടറി പി ഐ അബ്ദുള്ള ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like