ഭരണകൂട ഭീകരത അവസാനിപ്പിക്കണം: ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബ്

കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഭരകൂട ഭീകരത അവസാനിപ്പിക്കണമെന്ന്  ഓൺലൈൻ മീഡിയ പ്രസ് ക്ലബ്. വാർത്തകളോട് അസഹിഷ്ണുത കാട്ടുന്നത് ശരിയല്ല. ഇഷ്ടമില്ലാത്ത വാർത്തകൾ വരുമ്പോൾ ഓഫീസുകൾ അക്രമിക്കുന്നതും റെയ്ഡ് നടത്തുന്നതും ശരിയായ രീതിയല്ലെന്നും പ്രസ് ക്ലബ് ഭാരവാഹികൾ റഞ്ഞു. ഓൺലൈൻ മീഡിയ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബ് ഓഫ് കേരള യുടെ മാനേജിംഗ് കൗൺസിൽ യോഗം കൊച്ചിയിൽ ചേർന്നു.  സംസ്ഥാന ജനറൽ സെക്രട്ടറി ടി .ആർ ദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കൗൺസിൽ ഭാരവാഹികളായ പി.ആർ സോംദേവ്, അജിത ജെയ്ഷോർ, ഡോ ടി. വിനയകുമാർ , സൂര്യദേവ് , എം.സലീം എന്നിവർ സംസാരിച്ചു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like