ഉയരെ.... മലയാളി പൈലറ്റ് ക്യാപ്റ്റനായി വനിതാ ക്രൂവിനൊപ്പം ഒരു സുരക്ഷിത വിമാനയാത്ര ടി.പി.ദേവദാസ്.
- Posted on January 27, 2023
- News
- By Goutham Krishna
- 225 Views

സ്ത്രീശക്തിക്ക് പ്രാധാന്യം നൽകിയുള്ള വിഷയത്തിലൂന്നി രാജ്യമെങ്ങും എഴുപത്തിനാലാം റിപ്പബ്ളിക് ദിനാഘോഷം നടക്കുമ്പോൾ ഒരു വിമാന യാത്രയുടെ അനുഭവമാണ് തൃശൂർ സ്വദേശിയായ ടി.പി. ദേവദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ന് ബാംഗ്ളൂരുവിൽ നിന്ന് വിജയവാഡയിലേക്ക് പറന്ന അലയൻസ് എയറിൻ്റെ 91501 നമ്പർ വിമാനം നിറയെ യാത്രക്കാരുമായി പറത്തിയത് നാല് വനിതകളടങ്ങിയ ക്രൂ ആയിരുന്നു .കൊച്ചി സ്വദേശിനിയും മലയാളിയുമായ അനുഷ്ക നായർ ആയിരുന്നു ക്യാപ്റ്റൻ. അഭിലാഷ ഷാ ഫസ്റ്റ് ഓഫിസറും റോലി മിശ്ര, നേഹ ഭട്ടാചാര്യ എന്നിവർ ക്രൂവുമായിരുന്നു. നാരി ശക്തിയുടെ ഭാഗമായി നാല് വനിതകളാണ് സുരക്ഷിതമായി നിങ്ങളെ ഇവിടെ എത്തിച്ചത് എന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ മുഴങ്ങിയ അനൗൺസ്മെൻ്റിലൂടെ യാത്രക്കാർ ആ സന്തോഷ വാർത്ത അറിഞ്ഞത് .പിന്നെ പലരും ക്രൂവിന് അഭിനന്ദനവുമായെത്തി.
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.17,726 രജിസ്റ്റേർഡ് പൈലറ്റുമാരുള്ള ഇന്ത്യയിൽ 2,764 പേർ വനിതാ പൈലറ്റുമാരാണ്. . അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ പശ്ചാത്യ വികസിത രാജ്യങ്ങളിൽ ഉള്ളതിൻ്റെ ഇരട്ടിയാണിത്. ഇന്ത്യൻ വൈമാനികരെ സംബന്ധിച്ച് അഭിമാന ദിവസമായിരുന്നു ഇത്. ടി.പി. ദേവദാസിൻ്റെ കുറിപ്പ് ചുവടെ. ഫോട്ടോ ... അലയൻസ് എയർ 91501 വിമാനം പറത്തിയ ക്രൂവിനൊപ്പം ടി.പി. ദേവദാസും ഭാര്യയും.
Indian women fly high this Republic Day!*
All women crew Flight by Alliance Air Bangalore - Vijayawada on Republic Day
Celebrating “nari shakti” and commemorating the spirit of Republic Day morning on Alliance Air Line 9I501 bangalore to vijayavada Flight.
Captain- Anushka Nair
And First officer abhilasha shah
Crew- Roli Mishra and Neha Bhattacharya
It’s not very often that we get to be flown by an all women’s crew in India - the pilot, Co-pilot and the crew and each and every time that happens, it’s a good idea to pause and celebrate!
At Over 15%, India Has the Highest Percentage of Women Pilots in the World
There are a total of 17,726 registered pilots in India, of which 2,764 are women.
India has twice the number of women pilots compared to most Western countries, including Australia and the United States, as per report
Bangalore Correspondent - Devadas TP.