സ്വകാര്യ ബസ്സ് വ്യവസായം കടുത്ത പ്രതിസന്ധിയിൽ

  • Posted on May 24, 2023
  • News
  • By Fazna
  • 145 Views

രജ്ഞിത്ത് റാം മുരളീധരൻ  ജനറൽ സെക്രട്ടറി വയനാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴസ് അസോസിയേഷൻ.മേയ് 24 ത്രിശ്ശൂരിൽ നടക്കുന്നത് ദി കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ന്റെ സമര പ്രഖ്യാപന കൺവെൻഷനാണ്. ഈ സമര പ്രഖ്യാപന കൺവെൻഷന്റെ പ്രത്യേകത 2010 കാലഘട്ടത്തിൽ വന്ന നോട്ടിഫിക്കേഷന്റെ ഭാഗമായി 2012 ഓടുകൂടി കേരളത്തിൽ 140 കിലോമീറ്റർ അധികം ഓടുന്ന സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി നൽകില്ല എന്നൊരു  നോട്ടിഫിക്കേഷൻ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വയനാട് ജില്ലയിൽ നിന്നും പറവൂരിലേക്ക് പോയിരുന്ന പരശുറാം ബസ് ഉൾപ്പെടെയുള്ള കേരളത്തിലെ ബസുകൾ കേരളത്തിലെ റോഡിൽ നിന്നും  അപ്രതീക്ഷമായത്.സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഓപ്പറേറ്റർമാരുടെയും അതിലെ തൊഴിലാളികളും തൊഴിൽ നഷ്ടമായതും സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ പല പെറ്റീഷനുകളും കൊടുത്തിരുന്നു. അതിന്റെ  ഭാഗമായി ഹൈക്കോടതി കേസെടുക്കുന്നതിനു മുൻപ് തന്നെ കേരളത്തിലെ ഗതാഗത വകുപ്പ് 140 കിലോമീറ്റർ കൂടുതൽ ഓടുന്ന വാഹനങ്ങളുടെ പെർമിറ്റ് ഒരു കാരണവശാലും പുതുക്കി നൽകില്ലാ എന്നും അത് കെ.എസ്.ആർ. ടി.സി.ക്ക് മാത്രമായി വീതിച്ചു നൽകണം എന്നൊരു വ്യവസ്ഥ ഉണ്ടാക്കുകയും അതിന്റെ  ഭാഗമായി കേരളത്തിൽ 140  അതികം കിലോമീറ്റർ  ഓടുന്ന ബസ്സുകൾ നിന്നുപോകുന്ന ഒരു സാഹചര്യം കഴിഞ്ഞ ദിവസം ഉണ്ടായി. എന്നാൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സുപ്രീംകോടതിയിൽ നൽകിയ കേസിന്റെ ഭാഗമായി കേസ് പരിഗണിക്കുന്നത് വരെ താൽക്കാലികമായി 140 കിലോമീറ്റർ മുകളിലോടുന്ന വാഹനങ്ങൾക്ക് പെർമിറ്റ് താൽക്കാലിക പെർമിറ്റ് അനുവദിക്കണമെന്ന  തീരുമാനമുണ്ടായി. ആ തീരുമാനം നിലനിൽക്കെയാണ് ഇന്ന് കേരളത്തിൽ 4 /5  2023ന് ഒരു പുതിയ നോട്ടിഫിക്കേഷൻ വരുകയും നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ലിമിറ്റഡ് സ്റ്റോപ്പായി ഓടുന്ന സർവീസുകൾ ഒന്നും ഓടാരുതെന്നും  അത് കെ.എസ്.ആർ. ടി.സി.യുടെ സിഫ്റ്റ് എന്ന സമ്പ്രദായത്തിന് കൈമാറി കൊടുക്കണം എന്നൊരു പുതിയ നോട്ടിഫിക്കേഷൻ ഈ കഴിഞ്ഞ 4 /5 /2023 പുറത്തിറങ്ങി. അതിന്റെ ഭാഗമായി കേരളത്തിൽ പ്രത്യേകിച്ച് ഈ വയനാട് പോലെയുള്ള മലയോര മേഖലകളിൽ ചുവന്ന പെയിന്റടിച്ച  ലിമിറ്റഡ് സ്റ്റോപ്പായി ഒരു ജില്ലയിൽ നിന്നും അടുത്ത ജില്ലയിലേക്ക് പോകുന്ന സർവീസുകൾ ഒന്നും തന്നെ ഓടുവാൻ സാധിക്കുകയില്ല. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലകളിലേക്ക് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുവാൻ സാധിക്കാതെ, കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി ഓടുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്നാണ് സർക്കാർ  പറയുന്നത്. നമ്മൾക്കറിയാം  കുടിയേറ്റ മേഖലയും മലയോരമേഖലയുമായ വയനാട് ജില്ലയിലേക്ക് കോഴിക്കോട് വൈകുന്നേരം 5. 30.ന് ശേഷം സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റില്ല. കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ചാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. എന്നാൽ നമ്മൾക്കറിയാം പകൽ സമയത്തുള്ള ചാർജ് അല്ല രാത്രി 7.30 ശേഷം കെ.എസ്.ആർ. ടി.സി വാങ്ങുന്നത്.പ്രൈവറ്റ് ബസ്സുകൾ ഓടുന്ന സമയത്ത് സാധാരണ ചാർജിൽ ഓടാൻ കെ.എസ്.ആർ. ടി.സി.ഉണ്ടാകും. എന്നാൽ പ്രൈവറ്റ് ബസുകൾ ഇല്ലാത്ത സമയത്ത് ഫാസ്റ്റ് സൂപ്പർഫാസ്റ്റ് എന്നീ കാറ്റഗറികളിൽ കൊല്ലുന്ന രീതിയിലുള്ള ചാർജ് ജനങ്ങളിൽ നിന്ന് പിഴിഞ്ഞു വാങ്ങിയിട്ടാണ് കേരളത്തിലെ കെ.എസ്.ആർ.ടി.സി. നിരത്തിൽ പ്രത്യേകിച്ച് കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ഓടുന്നത് .അതുപോലെ ഈ മേഖലയിൽ സ്വകാര്യ ബസുകളെ തകർക്കുന്നതിന് വേണ്ടി നിരന്തരം ഗവൺമെൻറ് പുതിയ പുതിയ ഓർഡിനൻസും പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾക്കറിയാം കേരളത്തിലെ സർക്കാറിന്‌ യാതൊരു മുതൽമുടക്കം ഇല്ലാതെ സർക്കാരിന്റെ  ഖജനാവിലേക്ക് കോടിക്കണക്കിന് നികുതി കൊടുക്കുന്ന ഒരു വ്യവസായമാണ് കേരളത്തിലെ സ്വകാര്യ ബസ് മേഖല. മുപ്പത്തിയാറായിരത്തിൽ പരം സ്വകാര്യ ബസ്സുകൾ ഉണ്ടായിരുന്ന കേരളത്തിലെ ഇന്ന് വെറും 7500 ഓളം സ്വകാര്യ ബസ്സുകൾ മാത്രമാണ് സർവീസ് നടത്തിവരുന്നത്. ഇത്തരം രീതിയിൽ പോവുകയാണെങ്കിൽ നാളെ കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഉണ്ടാകില്ല പ്രത്യേകിച്ച് വയനാട് പോലുള്ള മേഖലകൾ ഒറ്റപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കും വേണ്ട. ഞങ്ങൾ പറയുന്നു മേയ് 24ന്  നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ ഞങ്ങൾ വെക്കുന്ന ആവശ്യം 2020 ജസ്റ്റിസ് രാമചന്ദ്രൻ  കമ്മീഷൻ വിദ്യാർത്ഥികളുടെ ചാർജ് 50% ആയിപുതുക്കി നൽകണമെന്ന് സർക്കാരിന്റെ  മുൻപിൽ ഒരു   പഠന റിപ്പോർട്ട് സമർപ്പിച്ചതാണ് എങ്കിൽ  ഇതുവരെയായിട്ടും റിപ്പോർട്ടിന്റെ കാലാവധി അവസാനിച്ചു എന്ന് പറഞ്ഞു ഇതുവരെ. വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിച്ചിട്ടില്ല. അതിനുശേഷം തൊട്ടടുത്ത സമയത്ത് പുതിയൊരു കമ്മീഷനെ സർക്കാർ വെക്കുകയും ആ കമ്മീഷൻ പഠനം തുടങ്ങിയിട്ട് ഒരു വർഷമാവുകയും ഇതുവരെ സർക്കാരിലേക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടില്ല. ആയതിന്റെ അടിസ്ഥാനത്തിൽവിദ്യാർത്ഥി കൺസഷനിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിച്ച് ഈ വ്യവസായം നിലനിന്നു പോകുന്നതിന് ആവശ്യമായ ഒരു കൺസഷൻറേറ്റ് സ്വകാര്യ ബസ്സുകൾക്ക് അനുവദിക്കണമെന്നും മറ്റു സർക്കാർ ഇറക്കിയിരിക്കുന്ന നോട്ടിഫിക്കേഷനുകൾ പിൻവലിക്കണമെന്നും പറഞ്ഞുകൊണ്ട് തൃശൂരിൽ സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന് നടക്കുകയാണ്. കേരളത്തിലെ   90% ത്തോളം ബസ് ഓപ്പറേറ്റർമാരെ ഉപയോഗിച്ച്  ഫെഡറേഷൻ  സമര പ്രഖ്യാപന കൺവെൻഷൻ നടത്തിയതിനുശേഷം മാത്രമേ കേരളത്തിലെ 90% ഉടമകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ഫെഡറേഷൻ ഒരു സമരമാർഗത്തിലേക്ക് പോവുകയുള്ളൂ. ഇപ്പോൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത് കടലാസു സംഘടനകളാണ്. അവർക്ക് സമരം പ്രഖ്യാപിക്കുന്നതിന് തർക്കങ്ങളില്ല പിൻവലിക്കുന്നതിൽ ജാള്യതയും ഇല്ല. പക്ഷേ ഞങ്ങൾ കേരളത്തിലെ  ജനങ്ങളോട് കടപ്പെട്ടവരാണ്. ഞങ്ങൾ ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച്, സർക്കാരിന്റെ  ശ്രദ്ധയിലേക്ക് പ്രശ്നങ്ങൾ കൊണ്ട് വരും. സക്കാരുമായി  കൂടിക്കാഴ്ച നടത്തിയതിന് ശേഷം എന്താണ്. സർക്കാർ  തീരുമാനം അത് ഞങ്ങൾക്ക് അനുകൂലമല്ലെങ്കിൽ   ഞങ്ങൾശക്തമായ സമരത്തിലേക്കിറങ്ങുമെന്നുറപ്പാണ്.

Author
Citizen Journalist

Fazna

No description...

You May Also Like