വീടിനൊപ്പം രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും : ജിജി ഇരട്ടി സന്തോഷത്തിലാണ്
കൽപ്പറ്റ .: അശരണർക്ക് കൈത്താങ്ങായി രാഹുൽ ഗാന്ധി എം.പി.യുടെ ഭവന പദ്ധതി. സബർമതി എന്ന പേരിലുള്ള ഭവന പദ്ധതിയിൽ വയനാട് ജില്ലയിൽ 15 വീടുകൾ പൂർത്തിയായി. അഞ്ചുവർഷം മുമ്പ് റോഡപകടത്തിൽ മരിച്ച കൽപ്പറ്റ പൊന്നട സ്വദേശി അനിൽ കുമാറിൻ്റെ ഭാര്യ ജിജിയാണ് ആദ്യ ഗുണഭോക്താവ് . വീടിനൊപ്പം രാഹുൽ ഗാന്ധി എം.പി.വീട്ടിലെത്തിയതിൻ്റെയും സന്തോഷത്തിലാണ് ജിജി എന്ന വീട്ടമ്മ. അഞ്ച് വർഷം മുമ്പ് റോഡപകടത്തിൽ മരിച്ച അനിൽകുമാറിൻ്റെ ഭാര്യ ജിജിക്കും രണ്ട് മക്കൾക്കുമായി കൽപ്പറ്റ പൊന്നടയിൽ നിർമ്മിച്ച വീട്ടിലാണ് രാഹുൽ ഗാന്ധി എം.പി. ആദ്യമെത്തിയത്. ഭർത്താവിൻ്റെ മരണത്തോടെ ഏറെ കഷ്ടത്തിലായതോടെ രാഹുൽ ഗാന്ധിയുടെ വീട് ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ സബർമതി ഭവന പദ്ധതിയിൽ 60 വീടുകളാണുള്ളത്. ഇതിൽ പൂർത്തിയായ 15 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് ഇന്ന് മുതൽ താമസം തുടങ്ങി.